Tuesday, May 14, 2013

രക്തസാക്ഷി


വീരാന്‍ കുട്ടി


ചോ
രവീണു നനഞ്ഞ
നിലങ്ങളില്‍ വേരുതാഴ്ത്തി
മുതിരും മരങ്ങളില്‍
ചോന്ന പൂവുകള്‍കൊണ്ടൊരു
വാചകം
നാളെയിങ്ങനെ
വായിച്ചിടാമൊരാള്‍
നൂറുവെട്ടിനാല്‍
തീര്‍ക്കുവാനാവില്ല
നേരുകാക്കാന്‍ പിറന്ന
പോരാളിയെ
വീണതല്ലവന്‍
വീണ്ടുമുയിര്‍ക്കുവാന്‍
വിത്തുപോലെ മറഞ്ഞിരിപ്പുണ്ടവന്‍

No comments:

Post a Comment