Tuesday, May 14, 2013

ചന്ദ്രശേഖരനെക്കൊന്ന കുലത്തില്‍ പിറന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ആദരവോടെ


04-05-2012
ഒഞ്ചിയം രക്തസാക്ഷി മണ്ഡപം


സര്‍,

ഒരിക്കല്‍ സഖാവേ എന്നു വിളിച്ചു പോയ അവിവേകത്തിന് മാപ്പ്. അരയില്‍ പിസ്റ്റളും ചുറ്റും ആയുധധാരികളായ അംഗരക്ഷകരും കാവല്‍ നില്‍ക്കുന്ന വിപ്ലവ വര്‍ത്തമാനത്തില്‍ അങ്ങയെക്കേറി സഖാവേ എന്നു വിളിച്ചാല്‍, അതു മതി എന്റെ മുതുകില്‍ ചാപ്പ കുത്തപ്പെടാനെന്നു എനിക്കറിയാം. അതുണ്ടാക്കുന്ന അസ്വസ്ഥതകളെ മറികടക്കാന്‍ ചൈനയ്‌ക്കോ ദുബായ്‌ക്കോ പോകാവുന്ന ഒരു സാമ്പത്തിക പരിതസ്ഥിതിയല്ല എന്റേത്.  ബാങ്കുകള്‍ , ഹയര്‍ സെക്കണ്ടറികള്‍, സഹകരണ സംഘങ്ങള്‍, പത്രമാധ്യമങ്ങള്‍, ചാനലുകള്‍, പാര്‍ക്കുകള്‍, ഇനിയും പട്ടിക നിരത്താവുന്ന ഇത്തരം പുത്തന്‍ വിപ്ലവ നിലങ്ങളില്‍ തൊഴില്‍ ദാതാവ് എന്ന നിലയില്‍ അങ്ങ് മുതലാളിയാണ്. എന്‍.ജി.ഒകളും കോര്‍പ്പറേറ്റുകളും ഭരിക്കുന്ന അങ്ങയുടെ പാര്‍ട്ടി കുടുംബം ഒരേഴയുടെ ബുദ്ധിമോശത്തിന് എളുപ്പം വിധിക്കാവുന്ന ശിക്ഷ മരണ ശിക്ഷയായിരിക്കുമല്ലോ. അങ്ങേക്കറിയുമോ എന്നറിയില്ല, ഏഴകളുടെ ഞരമ്പിലൂടെ ഓടുന്ന ചെമന്ന നിറമുള്ള കൊഴുത്ത ദ്രാവകത്തിനും രക്തം എന്നു തന്നെയാണ് സര്‍ പേര്. അത്തരം ചോരമഴകളൊന്നും അങ്ങയില്‍ യാതൊരു അസ്വസ്ഥതയും ഉണ്ടാക്കുകയില്ല എന്നത് അങ്ങയുടെ ചരിത്രം ഒരു പാര്‍ട്ടിയുടെ ചരിത്രം തിരുത്തി വലുതാവുന്നത് കണ്ടു ശീലിച്ച ഞങ്ങള്‍ക്കറിയാം.

അമ്പത്തൊന്നു കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ട ഒരുടല്‍ മനഃസാക്ഷിയുടെ മുമ്പില്‍ വന്ന് വെള്ള പുതച്ച് കിടക്കുമ്പോഴും ഞങ്ങളുടെ   ഞെട്ടലിനും പൊട്ടിക്കരച്ചിലിനും മുകളില്‍ നിന്ന് 'ഇതൊക്കെയും കാണുന്നവന്റെ മാനസികസ്ഥിതിക്കനുസരിച്ചിരിക്കും'' എന്ന് നിങ്ങള്‍ പറയുന്നത് ഇത്തരം കാഴ്ചകള്‍ കണ്ടുശീലിച്ചയാളുടെ തഴക്കത്തിന്റെ കരുത്തില്‍ നിന്നുകൊണ്ടാണ് എന്ന് ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുണ്ട് . ക്വട്ടേഷന്‍ കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ച് നിങ്ങളോളം അറിവോ പ്രവൃത്തിപരിചയമോ ഞങ്ങള്‍ക്കില്ല. ഞങ്ങള്‍, മാധ്യമസിന്‍ഡിക്കേറ്റുകളുടെ ഇരകളും വിഡ്ഢികളുമായ പൊതുജനം, വിനയത്തോടെ ഒന്ന് ചോദിച്ചോട്ടെ,
അല്ലയോ പതിനായിരങ്ങളുടെ അന്നദാതാവും ആശ്രയവുമായ ഗുരുനാഥാ, അപ്പോള്‍ അങ്ങയുടെ മനസില്‍ എന്തായിരുന്നു? അനുസരണക്കേടുകാട്ടിയ ശരീരഭാഷ ഞങ്ങളുടെ സങ്കടപ്പാടുകള്‍ക്ക് മീതെ വിരിയിച്ച അത്യുത്സാഹത്തിന്റെയും ആനന്ദത്തിന്റെയും ഒരു ചിരിയല്ലാതെ അമ്പരപ്പോ, അനാവശ്യമെങ്കിലും ഒരിത്തിരി അനുകമ്പയോ തോന്നാന്‍ മാത്രം നിങ്ങളുടെ ഉള്ളില്‍ ഇനിയും മരിക്കാതെ ഒരു കമ്മ്യൂണിസ്റ്റ് ബാക്കിയുണ്ടായിരുന്നോ?


സര്‍, നിങ്ങള്‍ നിരന്തരം കുലത്തെപ്പറ്റിയും കുലമഹിമയെപ്പറ്റിയും വാതോരാതെ പറയുന്നുണ്ടല്ലോ? ഏതു കുലത്തിന്റെ ചരിത്രമാണ് നിങ്ങള്‍ പഠിച്ചുവെച്ചിരിക്കുന്നത്? തോക്കിനും ലാത്തിക്കും മുമ്പില്‍ പതറാതെ നവോത്ഥാനത്തിനു പൊരുതിയ കമ്മ്യൂണിസ്റ്റുകള്‍ ചവറ്റുകട്ടയിലേക്ക് വലിച്ചെറിഞ്ഞ ഉച്ചനീചത്വത്തിന്റെ കാവല്‍പ്പുരകളായിരുന്ന കുലപ്പേരും കുലമഹിമയുമാണോ? വീട്ടടിമത്തത്തില്‍നിന്ന് സ്വയം മോചിപ്പിക്കപ്പെട്ടതിന്റെയും പൂണൂല്‍ പൊട്ടിച്ചെറിഞ്ഞതിന്റെയും വിപ്ലവം വിളംബരം ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ സെക്രട്ടറി സവര്‍ണ്ണ ഫാസിസ്റ്റുകളുടെ ഫ്യൂഡല്‍ കുടുംബസങ്കല്പത്തില്‍ വിരാജിക്കുകയും അതിന്റെ മഹിമയില്‍ ആത്മരതികൊള്ളുകയും ചെയ്യുന്നൊരു പിന്തിരിപ്പനാണെന്ന് തിരിച്ചറിയുമ്പോള്‍ ഞങ്ങള്‍ക്ക് ലജ്ജ തോന്നുന്നുണ്ട്.

ആരാണ് സര്‍, കമ്മ്യൂണിസ്റ്റ് എന്ന് അങ്ങയെ നാമകരണം ചെയ്തത്. അങ്ങേക്ക് കമ്മ്യൂണിസ്റ്റുകളുടെ രാഷ്ട്രീയമറിയുമോ?
ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍'
എന്നെഴുതിവെച്ചത് ഇടശ്ശേരിയാണ്. സിപിഎമ്മിന് സ്വന്തമായി ഒരു നിഘണ്ടുവും അതിലെ ഭാഷ ഭരണഭാഷയാക്കാന്‍ പൊരുതുന്ന സ്‌പോണ്‍സേഡ് സാഹിത്യവേദികളും, വത്സലരും ഭാസുരേന്ദ്രരുമായ ആചാര്യന്‍മാരുമുള്ളപ്പോള്‍ പാവം ഇടശ്ശേരി അഭിമതനായിക്കൊള്ളണമെന്നില്ല.
ഒരുപക്ഷേ കാലം ഇത്രമേല്‍ വേഗത്തില്‍ നടന്നുപോയതറിയാതെ തറവാടിത്തം ഒരംഗീകാരമായി വിശ്വസിച്ചുപോന്നിരുന്ന പില്‍ക്കാലങ്ങളിലെവിടെയോ കുടുങ്ങിപ്പോയ ഒരു പുരാതനമനുഷ്യനായിരിക്കാം പിണറായി വിജയന്‍. അല്ലെങ്കില്‍, ചരിത്രപ്രസിദ്ധമായ ഒരു തറവാടുണ്ടെന്നും, അതിന് പേര് സിപിഐഎം എന്നാണെന്നും അതില്‍ കിടന്നാല്‍ ഒരു രാത്രികൊണ്ട് കമ്മ്യൂണിസ്റ്റാവുമെന്നും അതിന് നിങ്ങള്‍ ഇത്ര പണം ചെലവഴിക്കേണ്ടിവരുമെന്നും, കോഴ്‌സ് ഫീസ് എന്നല്ല, ലെവി എന്നോ മെമ്പര്‍ഷിപ്പ് തുക എന്നോ അതിനെ വിശേഷിപ്പിക്കണമെന്നും വിളിച്ചുപറയുന്ന ഒരു വരുംകാലം തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ കച്ചവടക്കാരനായിരിക്കണം പിണറായി വിജയന്‍.


എങ്കില്‍ പറയു,

അങ്ങ് ജീവിച്ച കുലത്തില്‍ ചന്ദ്രശേഖരനുണ്ടായിരുന്നില്ലേ? ചന്ദ്രശേഖരന്‍ ജീവിച്ച കുലത്തില്‍നിന്ന് പുറത്ത് പോയത് നിങ്ങളല്ലേ. ശാസ്ത്രീയമായ പ്രത്യയങ്ങളില്‍ നിന്ന് സ്ഥാപനവല്‍ക്കരിക്കപ്പെട്ട മിത്തുകളിലേക്ക്, ശീതീകരിച്ച മുറികളിലേക്ക്, മണിമന്ദിരങ്ങളിലേക്ക്, ആഡംബര വാഹനങ്ങളിലേക്ക്, കമ്മ്യൂണിസ്റ്റ് നിലങ്ങളില്‍ നിന്ന് വഴിമാറി വഴിമാറി കുലംവിട്ടത് നിങ്ങളോ ചന്ദ്രശേഖരനോ?

ഹിസ് ഹൈനസ് പിണറായി വിജയന്‍,
അങ്ങയുടെ വലിപ്പത്തെക്കുറിച്ച് അങ്ങേക്ക് ആത്മ നിര്‍വൃതി കൊള്ളാവുന്ന ചില സത്യങ്ങള്‍ പറഞ്ഞു എന്നേയുള്ളു. അങ്ങ് ഒരു വ്യക്തി മാത്രമല്ല എന്നും അങ്ങില്ലെങ്കിലും ഈ പാര്‍ട്ടി ഇങ്ങനെയൊക്കെ തന്നെയായിരിക്കുമെന്നും ഞങ്ങള്‍ക്കറിയാം. മരിച്ചവന്റെ രക്തത്തില്‍ ചവിട്ടി നിന്ന് കൊന്നവന് അഭിവാദ്യം വിളിക്കുന്ന പേപിടിച്ച ആള്‍ക്കൂട്ടത്തിന്റെ പേരാണ് സി.പി.ഐ.എം എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് എന്റെ ജീവിതം കൊണ്ടാണ്. അങ്ങില്ലെങ്കിലും മനുഷ്യത്വ രഹിതമായ എല്ലാ അരാജക പ്രവണതകളേയും പ്രോത്സാഹിപ്പിക്കുന്ന ഫാസിസത്തിന്റെ ഈ ആള്‍ക്കൂട്ടം ഇങ്ങനെ തന്നെ നിലനില്‍ക്കും. അതിന്റെ ദുരന്തങ്ങള്‍ ഞങ്ങള്‍ക്കു മേല്‍ തീമഴയായ് പെയ്യും. ആ പെയ്ത്തില്‍ തീപ്പെട്ടു തീരേണ്ടവരാണ് ഞങ്ങളെന്നും ഞങ്ങള്‍ക്കറിയാം. അതിനുമുമ്പ് ഞങ്ങളുടെ സഹ സഖാക്കളെ കൊന്നു കളയാന്‍ അച്ചാരം കൊടുത്ത ആരാച്ചാരന്‍മാരോട് നേര്‍ക്കു നേര്‍ നിന്ന് ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാന്‍, ഒരായുസ്സു കൊണ്ട് വിളിച്ചു തീര്‍ക്കാനാവാത്ത അസഭ്യവാക്കുകള്‍  എന്റെയുള്ളില്‍ ഞാന്‍ സൂക്ഷിച്ച് വെയ്ക്കുന്നുണ്ട്. പിന്നീട് തികച്ചും അരാഷ്ട്രീയമെന്ന് പേര്‍ വിളിക്കപ്പെടുന്ന ഒരു കൊലപാതകപ്പട്ടികയ്ക്ക് എന്റെ ബയോഡാറ്റ വിട്ടുകൊടുത്ത് അങ്ങയുടെ സാമ്രാജ്യത്തില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെടും.

പക്ഷേ അങ്ങനെ ഒന്നും അവസ്സാനിക്കുകയില്ല. മരണത്തിന്റെ ഭാഷയിലൂടെ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തലമുറകളോട് നിരന്തരമായി അവന്റെ രാഷ്ട്രീയം സംസാരിച്ചുകൊണ്ടേയിരിക്കും. അത് പേടിക്കണം. മരിച്ചവരാരും മരിച്ചിട്ടില്ലെന്ന് ഓര്‍ത്താല്‍ നന്ന്.

വിധേയന്‍,
ലിജീഷ്‌കുമാര്‍

8 comments:

 1. പൊയീ പണി നോക്കടോ,, കർഷകർക്കുള്ള വളം അഴിമതി നടത്തിയ ചന്ദ്രശേഖരൻ മാത്രമേ ഉള്ളു കേരളത്തിൽ കമ്യൂണിസ്റ്റ്. ഓരോ ഉടായിപ്പ് പോസ്റ്റുമായി വന്നിരിക്കുന്നു. ഓൻ എങ്ങിനെ ചത്തൂന്ന് കാലം തെളിയിക്കും രാത്രി ഏതോ ചൊറ പരിപാടിക്ക് പോയതല്ലേ അന്റെ അഭിനവ ടി പി ലെനിൻ. ഒഞ്ചിയത്തിന്റെ പേരും ചൊല്ലി ഇറങ്ങിയിരിക്കുന്നു. നമ്മളും ഈ നാട്ടുകാരാടോ

  ReplyDelete
 2. Da panna kazhuverda mone Communisam enthanennu adyam padikkanam Neey
  Allathe navadaruth 25000 page likum athinoth commentukalum kitti blogil varunna
  Parasyathinte kashu medikkananirangiyathenkil ninakku thetti

  ReplyDelete
 3. കമ്മ്യൂണിസം ഉണ്ടാക്കിയത് കള്ളവെടി ചന്ദ്രശേരന്‍ ആണ് എന്നും കൂടെ അങ്ങ് എഴുതാമായിരുന്നു.
  മുല്ലപ്പള്ളിയുടെ മൂടുതാങ്ങലാനോടാ കോപ്പേ കമ്മ്യൂണിസം..?

  ReplyDelete
 4. അനോണിമസിന്റെ ഭാഷ കൊള്ളാം.ഇതാണു കമ്മ്യൂണിസമെങ്കിൽ സുഹൃത്തേ ഇതുവരെ വിശ്വസിച്ചു പോന്ന വിശ്വാസസംഹിത തീയിലെറിയാൻ തോന്നുന്നു..

  ReplyDelete
 5. മുല്ലപ്പളിയുടെയും വീര്ന്ദ്ര കുമരിനെറ്റ്യും വലതുപക്ഷ കമ്മ്യൂണിസ്റ്റ്‌ വിരുദ്ദ ശക്തികളുടെയും ഒത്താശയോടെ കമുനിസ്റ്റ് പ്രസ്ഥാനത്തെ തകര്ക്കാൻ ഇറങ്ങിയവരുടെ ജൽപ്പനങ്ങൾ !
  കാൽ മർക്സിനെക്കലും വല്യ മാര്ക്സിസ്റ്റ് ആണ് ചന്ദ്ര ശേഘരാൻ എന്ന് വിചാരിക്കുന്ന ഒഞ്ചിയം തവളകളോട് സഹതപിക്കുക ,
  പിന്നെ, ചന്ദ്ര ശേഘരന്റെ ഫാര്യ കെ കെ രമ ഇപ്പോഴും ജോലി ചെയ്യുന്നത് തൊഴിൽദാതാവായ മുതലാളിത പാര്ട്ടി ഉണ്ടാക്കിയ ബാങ്കിൽ അവർ പണ്ട് കൊടുത്ത അതെ ജോലി തന്നെ , നാണവും മാനവും ഉണ്ടെങ്കിൽ ആദ്യം കൊലയാളി പാര്ട്ടി കൊടുത്ത ആ പണി രാജി വെച്ചിട്ട് (വേണുവും രമയും ) മതി, വല്യ വായിൽ ഉപന്യസാമേഴുതും, പാര്ട്ടി സെക്രടിക്കു കത്തെഴുതും മറ്റും .........ത്ഫൂൂ

  ReplyDelete
 6. നല്ല വിവരം ... ചന്ദ്രശേഖരന്‍ മാര്‍ക്സിനെക്കാള്‍ വലിയ കമ്മ്യുണിസ്റ്റ് ആണെന്നൊന്നും ആരും പറഞ്ഞില്ല ... വായില്‍ തോന്നിയത് പറയാന്‍ അആര്‍ക്കും പറ്റും ... രമയുടെ ജോലിയെ കുറിച്ച് ഇത്ര വലിയ വിഷമം വേണ്ട ... അത് ആരുടേയും ഔദാര്യം അല്ല ... കോണ്ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കിയവയില്‍ കമ്മ്യൂണിസ്ടുക്കാരോന്നും ജോലി ചെയുന്നില്ലെ അനോണിമസ് സഖാവേ ... ?

  ReplyDelete
 7. ജോലി കളയാൻ ഒന്നും ഞമ്മളെ കിട്ടൂല അത് ഇച്ചിരി പുളിക്കും ....!! സി പി എം എന്ന പാര്ട്ടിയുടെ ഔദാര്യം തന്നെയാണ് ആ ജോലി അല്ലാതെ പി എസ സി പരിക്ഷ എഴുതി കിട്ടിയതൊന്നുമല്ല !,ഒന്ചിയത്തെ സാധാരണക്കാര്ക്ക് ഇത് നന്നായറിയാം , വലതുപക്ഷ മാധ്യമങ്ങളെ കൂട്ട് പിടിച്ച അട്ടംപരതി മോൻ മുല്ലപ്പളിയുടെയും ഭൂമി കള്ളൻ വീരെന്ദ്രകുമാരിനെറെയും എച്ചിലും നക്കി സി പി എം നെതിരെ വിടുവായത്തം വിടുമ്പോൾ ഇതൊന്നും ആരും അറിയില്ല എന്ന് ധരിച്ചു വെക്കുന്നുന്ന്ത നല്ലതല്ല .

  പഞ്ചായത്ത്‌ ഭരണത്തിന് വേണ്ടി പാര്ട്ടി വിട്ടവർ പിന്നെ വീരന്റെ കോണകം കഴുകുന്ന കാഴ്ച കേരളം കനടതാണ് ,വളം അഴിമതി അടക്കമുള്ള സകല മാന നാറിതരങ്ങളും ചയ്തു കൂട്ടിയ ഒരു സംഘത്തെ 'കുലം കുത്തികൾ' എന്നല്ല വിളിക്കേണ്ടത് ,'പരമ ചെറ്റകൾ' എന്നാണ് വിളിക്കേണ്ടത് ,കുലത്തിൽ പോയിട്ട് ഒരു നല്ല തന്തക്കു പോലും ജനിക്കാത്ത പരമ നാറികൾ, ഒഞ്ചിയം എന്ന വിപ്ലവ മണ്ണിന്റെ മുഘത് കരി വാരി തേച്ച തെമ്മാടി കൂട്ടം .........

  ReplyDelete
 8. സി പി എം സ്ഥാപിച്ച ,ആ പാര്ട്ടി തന്നെ ഇന്നും ഭരിക്കുന്ന സഹകരണ ബേങ്കിൽ ആണ് 'രമ' എന്ന കാപട്യം ഇന്നും ജോലി ചെയ്യുന്നത് , യ്യോ ..അഞ്ചക്ക ശമ്പളമുള്ള ജോലി കളയാൻ ഒന്നും ഞമ്മളെ കിട്ടൂല അത് ഇച്ചിരി പുളിക്കും ....!! സി പി എം എന്ന പാര്ട്ടിയുടെ ഔദാര്യം തന്നെയാണ് ആ ജോലി അല്ലാതെ പി എസ സി പരിക്ഷ എഴുതി കിട്ടിയതൊന്നുമല്ല !,ഒന്ചിയത്തെ സാധാരണക്കാര്ക്ക് ഇത് നന്നായറിയാം , വലതുപക്ഷ മാധ്യമങ്ങളെ കൂട്ട് പിടിച്ച അട്ടംപരതി മോൻ മുല്ലപ്പളിയുടെയും ഭൂമി കള്ളൻ വീരെന്ദ്രകുമാരിനെറെയും എച്ചിലും നക്കി സി പി എം നെതിരെ വിടുവായത്തം വിടുമ്പോൾ ഇതൊന്നും ആരും അറിയില്ല എന്ന് ധരിച്ചു വെക്കുന്നുന്ന്ത നല്ലതല്ല .

  പഞ്ചായത്ത്‌ ഭരണത്തിന് വേണ്ടി പാര്ട്ടി വിട്ടവർ പിന്നെ വീരന്റെ കോണകം കഴുകുന്ന കാഴ്ച കേരളം കനടതാണ് ,വളം അഴിമതി അടക്കമുള്ള സകല മാന നാറിതരങ്ങളും ചയ്തു കൂട്ടിയ ഒരു സംഘത്തെ 'കുലം കുത്തികൾ' എന്നല്ല വിളിക്കേണ്ടത് ,'പരമ ചെറ്റകൾ' എന്നാണ് വിളിക്കേണ്ടത് ,കുലത്തിൽ പോയിട്ട് ഒരു നല്ല തന്തക്കു പോലും ജനിക്കാത്ത പരമ നാറികൾ, ഒഞ്ചിയം എന്ന വിപ്ലവ മണ്ണിന്റെ മുഘത് കരി വാരി തേച്ച തെമ്മാടി കൂട്ടം .........

  ReplyDelete