Tuesday, October 11, 2011

വിദ്യാര്‍ത്ഥികള്‍ക്കു നേരെ നിറയൊഴിച്ച പോലീസ് നടപടിയില്‍ പ്രതിഷേധം

ഭരണാധികാരികള്‍ വിദ്യാര്‍ത്ഥിസമരങ്ങളെ അടിച്ചമര്‍ത്താമെന്ന് വ്യാമോഹിച്ചിരുന്നു. അത്തരക്കാരുടെ ഗതി എന്താണെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ചരിത്രത്തില്‍ നിന്നും പഠിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളെ അതു പഠിപ്പിക്കുമെന്ന് ഓര്‍മിപ്പിക്കട്ടെ.
ഇന്നലെ കോഴിക്കോട് എസ്.എഫ്.ഐ നടത്തിയ വിദ്യാര്‍ത്ഥി സമരത്തിനുനേരെ പോലീസ് വെടിയുതിര്‍ത്തത്, ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കു നേരെയുള്ള നീചമായ കടന്നാക്രമണമാണ്. വിദ്യാര്‍ത്ഥിസമരങ്ങളെ തല്ലിയൊതുക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഒരുകാലത്തും വിലപ്പോവില്ല. എന്നെന്നും ഭരണാധികാരികള്‍ വിദ്യാര്‍ത്ഥിസമരങ്ങളെ അടിച്ചമര്‍ത്താമെന്ന് വ്യാമോഹിച്ചിരുന്നു. അത്തരക്കാരുടെ ഗതി എന്താണെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ചരിത്രത്തില്‍ നിന്നും പഠിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളെ അതു പഠിപ്പിക്കുമെന്ന് ഓര്‍മിപ്പിക്കട്ടെ.

തോക്കും ലാത്തിയും ബൂട്ട്‌സുമൊക്കെ കണ്ട് ഞെട്ടിത്തരിച്ച് പേടിച്ചോടുന്നവരല്ല വിദ്യാര്‍ത്ഥികള്‍. എന്നെന്നും ശരിയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ ധൈര്യം കാണിച്ചിട്ടുളളവരാണവര്‍. അവരെയാണ് നിങ്ങള്‍ ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ശ്രമിക്കുന്നത്. ഇത് കോണ്‍ഗ്രസ്സ് തന്നെ തങ്ങളുടെ ചരിത്രം മറന്നതിന്റെ, ജനങ്ങളെ ഭയക്കുന്നതിന്റെ ലക്ഷണങ്ങളാണ്. 100 ദിവസം തികഞ്ഞപ്പോള്‍ തന്നെ സാധാരണക്കാരന്റെ നടുവൊടിച്ചുകൊണ്ട് മുന്നേറുന്ന യു.ഡി.എഫ്, ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയും തിരിഞ്ഞിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാകണ്‍സിഷന്‍ വരെ ഈ കാപാലികര്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിനും പുറമെയാണ് ഈ നരനായാട്ട്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്....

No comments:

Post a Comment