Tuesday, October 4, 2011

ഒത്തുതീര്‍പ്പ് ഒരു വഞ്ചനയാണ്


ഇന്നിപ്പോള്‍ നാം സമ്മേളിച്ചിരിക്കുന്നത് ഒരു നിയമ പ്രശ്‌നത്തിന്റെ മുന്‍പിലാണ് . നിയമം കൊണ്ട് തുടങ്ങാവുന്നതോ നിയമം കൊണ്ട് തീര്‍ക്കാവുന്നതോ ഒരു നിയമവേദിയില്‍വച്ച് മദ്ധ്യസ്ഥമാകാവുന്നതോ ആയ പ്രശ്‌നമല്ല നാമുന്നയിച്ചിരിക്കുന്നത് . ഇതൊരു ജനകീയ പ്രതിരോധത്തിന്റേയും ജനകീയമായ ഉണര്‍വ്വിന്റെയും പ്രശ്‌നമാണ് . അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഒത്തുതീര്‍പ്പ് എന്ന വഞ്ചന ഉണ്ടാവും എന്ന്കരുതേണ്ടതില്ല.

    പലപ്പോഴും എന്‍.ജി.ഒ. സംഘടനകളില്‍പ്പെട്ട ആളുകള്‍ അറിഞ്ഞും അറിയാതെയുമായിരിക്കാം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്  പാഠം ശ്രമിച്ചത്, പാഠം   വളരെ  വിഷമിച്ചുശ്രമിച്ചത് അവരുടെ  മനസ്സില്‍ സംശയങ്ങള്‍ ഉണ്ടാക്കുകയും അവരുടെ മനസ്സില്‍ പുതിയ അന്വേഷണങ്ങള്‍  തുടങ്ങിവെയ്ക്കുകയും ആയിരുന്നു. ഇത് തുറന്ന മനസ്സോടെ സ്വീകരിക്കുന്നതിനു പകരം മറ്റൊരു മാര്‍ഗമാണ് ( നിര്‍ഭാഗ്യവശാല്‍ എന്നുപറയുന്നില്ല . ഇതൊന്നും ഭാഗ്യമല്ല. പ്രവര്‍ത്തികളാണ് ) ഇവിടെ സംഘടനകള്‍ സ്വീകരിച്ച് പോന്നിട്ടുള്ളത്  പാഠത്തിലെ ഭാഷ മോശമാണ്. എന്നായിരുന്നു അതിനെ കുറിച്ചുള്ള ആദ്യത്തെ ആക്ഷേപം.ഞങ്ങള്‍  മോശമായ ഭാഷയില്‍ നല്ല കാര്യങ്ങള്‍ പറയാനാണ് ശ്രമിച്ചത് .നല്ല ഭാഷയില്‍ മോശമായ കാര്യങ്ങള്‍ പറയുകയും  മോശമായ കാര്യങ്ങള്‍ ചെയ്യുകയും  ചെയ്യുന്നവര്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല എന്നുവരാം. കാരണം മോശമായ ഭാഷ ശ്രദ്ധിക്കപ്പെടും (മോശം എന്ന വാക്കിന് എന്തര്‍ത്ഥവുമാകാം) എന്നതാണ് ആ ഭാഷയുടെ ഗുണം . അത്‌കൊണ്ട് പാഠം പലപ്പോഴും കാര്യങ്ങള്‍ പച്ചയായിപറയുവാന്‍ ശ്രമിക്കുകയും പച്ചയായി അവതരിപ്പിക്കുകയും ചെയ്യ്തിട്ടുണ്ട് . പക്ഷേഭാവിയെ കുറിച്ചും ഭാഷയുടെ വൈകൃതത്തെക്കുറിച്ചും പറയാന്‍ ശ്രമിക്കുന്ന ആളുകള്‍പലപ്പോഴും അവരുടെ ഭാഷയല്ല , പരിഭാഷകളാണ് ഉപയോഗിച്ചിരുന്നത് എന്നുപറയുവാനും ഞങ്ങള്‍ ശ്രമിക്കുകയുണ്ടായി . ഇവിടുത്തെ പദ്ധതികള്‍ ആരുടെ പരിഭാഷയാണ് എന്ന് ,ഏത് സര്‍ക്കാരുകളുടെ, ഏത് ഏജന്‍സിയുടെ ,ഏത് ബാങ്കുകളുടെ പരിഭാഷയാണ്  എന്ന ചോദ്യമാണ് വാസ്തവത്തില്‍ പാഠം ഉന്നയിച്ചു പോന്നിരുന്നത് . അതുകൊണ്ട് ഞങ്ങള്‍ ഗംഗയുടെ ഉത്ഭവസ്ഥാനത്തേക്ക് പോകുന്നപോലെ
അന്വേഷിച്ചുപോകുമ്പോള്‍ പലപദങ്ങളും പലനാട്ടുവാക്കുകളും വാസ്തവത്തില്‍ വിദേശ പദങ്ങളാണ് എന്നും നമ്മുടെ തലയില്‍ മുളച്ചുനില്‍ക്കുന്ന പല ആശയങ്ങളും മറ്റാരോ നമ്മുടെ തലയില്‍ നട്ടുപിടിപ്പിച്ചതാണ്  എന്നുമുള്ള ഒരു ബോധം ഉണ്ടായിതീരുന്നു.  ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു. ആരെല്ലാമോ വന്നിട്ട്  നമ്മുടെ തലയില്‍ വിത്ത് വിതയ്ക്കുകയും വിത്ത വിതയ്ക്കുന്നവര്‍ക്ക് സബ്‌സിഡി കൊടുക്കുകയും ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് നാമോര്‍ക്കുന്നു.

1990 കളുടെ തുടക്കത്തില്‍ ആരംഭിച്ച ഈപ്രവര്‍ത്തനം വളരെപതുക്കെ  ഒരുപക്ഷേ ഇവിടെ പ്രസക്തമായ സംഘടനകളുടെ അകത്തുതന്നെ വലിയ സംഘര്‍ഷങ്ങള്‍ക്കുശേഷം ആശാവഹമായ പുരോഗതി നേടുകയുണ്ടായി . ഞാന്‍ അറിഞ്ഞിട്ടുള്ളത് വിദേശത്തു നിന്ന് പണവും കൊണ്ട് രണ്ട് വിദ്വാന്‍    മാര്‍ സംഘടനയുടെ വേദിയില്‍ വരുകയും .  നിങ്ങളുടെ എല്ലാ ചെലവുകളും എല്ലാ സമ്മേളനങ്ങളും ഞങ്ങള്‍ നടത്തിതരാമെന്നും അതിന് ഡോളറിന് വിലയിടാമെന്ന് പറയുകയും ചെയ്ത ഒരു പഴയ കാലം ഈ സംഘടനയിലുണ്ടായിരുന്നു. അന്ന് ഉണ്ടായിരുന്ന സെക്രട്ടറി അത് നിരാകരിക്കുകയും  ഒരു പക്ഷേ ആദ്യത്തെ വരവില്‍ അവര്‍ നിരാശരായി മടങ്ങിപ്പോവുകയും  ആണ് ചെയ്തത് .   പിന്നീട് അവര്‍ വളരെ ആശാവഹമായ പ്രവര്‍ത്തനത്തിലേക്ക്   വരികയും അറിഞ്ഞും അറിയാതെയും നമ്മുടെ പ്രവര്‍ത്തനങ്ങള്‍  ആയി രൂപാന്തരപ്പെടുകയും ആണ് ചെയ്തിട്ടുള്ളത് . ഇന്ന്  നാം അതില്‍ ഊരിപ്പോരാന്‍  കഴിയാത്ത ഒരവസ്ഥയില്‍ ചെന്ന്‌പെട്ടിരിക്കുന്നു.

    വളരെ സാധാരണമായ കാര്യങ്ങള്‍ : ആരാണ് അക്ഷരം മുഴുവന്‍  അറിയുന്ന ഒരു നാടിനെ  അക്ഷരം പഠിപ്പിക്കാന്‍ പുറപ്പെടുന്നത്. ആരാണ്  സോപ്പ് തേച്ച് കുളിക്കുന്ന ആളുകളെ വിണ്ടും വീണ്ടും കുളിപ്പിക്കുന്നത്. ആരാണ് ശുദ്ധമായ കൈയുള്ള ആളുകളുടെ കൈ എപ്പോഴും ലിക്വിഡ്  സോപ്പ് കൊണ്ട് കഴുകികൊണ്ടിരിക്കുന്നത് . എന്ത് അശുദ്ധിയാണ്  നമുക്ക് ഉള്ളത് എന്ന് നാം ചോദിക്കുന്നത് . ഇങ്ങനെ  നമ്മുടെ ജീവിതത്തെ മാറ്റിതീര്‍ക്കുകയും  സ്വാഗതത്തില്‍ പറഞ്ഞതുപോലെ നമ്മുടെ രാഷ്ട്രീയമായ സ്ഥലങ്ങളെ മുഴുവന്‍ കൈയേറുകയും രാഷ്ട്രീയത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തി വാസ്തവത്തില്‍   അറിഞ്ഞോ അറിയാതേയോ  നടന്നുകൊണ്ടിരിക്കുകയാണ്.  എന്നാണ് പാഠം പറഞ്ഞത് .

         അതുകൊണ്ട് വളരെ നിരുപദ്രവകരമാണന്ന് തോന്നുന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് വലിയ ഉപദ്രവം ഉണ്ടാക്കാം എന്ന്  മനസിലാക്കിയ  ഒരു ആഗോള മുതലാളിത്തം ഇവിടെയുണ്ട് എന്നും  ഇറാക്കിലെന്താണ് ഉപയോഗിക്കേണ്ടത്   മിസൈലാണെന്നും ഇന്ത്യയിലും കേരളത്തിലും  ഉപയോഗിക്കേണ്ടത്   അതല്ലഎന്നും ഗ്ലോബല്‍ ഫണ്ടിംങ്ങിന്റെ ഒരു ഭാഗമാണ് എന്നും അറിയുന്ന വളരെ ബുദ്ധിയുള്ള മുതലാളിത്തം , ഈ മുതലാളിത്തത്തെ തിരിച്ചറിയണം എന്നുപറഞ്ഞത് ഒരു കുറ്റമാണെങ്കില്‍  നമ്മുടെ കോഡുകള്‍ , അനുസരിച്ചു കുറ്റമാണെങ്കില്‍ അത്തരം പ്രവര്‍ത്തികള്‍ കുറ്റമല്ലാത്ത ഒരു സമുദായത്തിന് വേണ്ടി ജീവിക്കുകയാണ് നല്ലതെന്ന് ഞങ്ങള്‍ കരുതുന്നു. കുറ്റങ്ങള്‍ അടയാളപ്പെടുത്തുന്നത് ഒരു സമുദായത്തിന്റെ നീതിയും  ഒരു സമുദായത്തിന്റെ ബോധവും ആണ്  അതുകൊണ്ട്  ആരുടേയും മാനം കാക്കുവാനല്ല ആരുടേയും മാനം ഇല്ലാതാക്കുവാനല്ല ഒരു രാജ്യത്തിന്റെ ദേശാഭിമാനം സംരക്ഷിക്കുവാനാണ് വാസതവത്തില്‍ പാഠം പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്  . ഇതില്‍ നമ്മുടെയെല്ലാം  ആശയത്തിന്റെയും ജീവിതത്തിന്റേയും മാനവും അടങ്ങിയിരിക്കുന്നു എന്ന് പാഠം ഇപ്പോഴും കരുതുന്നു.

    ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ   കത്തില്‍  പറഞ്ഞിട്ടുള്ളതുപോലെ ഞങ്ങള്‍ പാഠത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവെച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ്. തെരഞ്ഞെടുപ്പുകാലം വഴക്കിനുള്ള കാലമല്ല എന്നുള്ളതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലം മടക്കയാത്രയ്ക്കുള്ള കാലമാണ്എന്നു കരുതിയതുകൊണ്ടല്ല പാഠം അപ്പോള്‍ പ്രസിദ്ധീകരിക്കാതിരുന്നത്. പാഠത്തിന്റെ അവസാനത്തെ ലക്കം ഉടനെ  പ്രസിദ്ധീകരിക്കുകയും ചെയ്യും. അത് നിര്‍ത്തുന്നത് വീണ്ടും ഒരു ഒത്തുതീര്‍പ്പിന്റെ ഫലമായിട്ടല്ല  മറിച്ച് ഒരു തീ കൊളുത്തിയാല്‍ പിന്നീട്   തിയിവിടെ പിടിച്ചുകൊണ്ടിരിക്കണ്ട എന്നുള്ളതുകൊണ്ട് ഒരു ആശയത്തിന്റെ നാളം വിട്ടു കഴിഞ്ഞാല്‍ അത് സ്വയം പ്രവര്‍ത്തിച്ചുകൊള്ളും എന്നുള്ളതുകൊണ്ട് ആണ് വാസ്തവത്തില്‍  പാഠം അതിന്റെ വളരെ  ക്ലേശം നിറഞ്ഞ,   ഒരുപക്ഷേ ആത്മഹത്യപരമായ പ്രവര്‍ത്തനം   നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇത്  തെറ്റിദ്ധരിക്കപ്പെടേണ്ട  ഒരു കര്യം  അല്ല കാരണം  ഇതൊരു പിന്‍മാറ്റമല്ല   വാസ്തവത്തില്‍  ഇതൊരു ഊന്നല്‍ ആണ്, assertion ആണ്.  ഞങ്ങള്‍ക്ക്  ചെയ്യാനുള്ളത് ഞങ്ങള്‍  ചെയ്തിരിക്കുന്നു എന്നും  ഇനി നിങ്ങള്‍ക്ക് ചെയ്യാനുള്ളത് നിങ്ങള്‍ക്ക് ചെയ്യാം എന്നുമുള്ള ഒരു പ്രഖ്യാപനം  തന്നെയാണ്.
    അതുകൊണ്ട് നമ്മുടെ രാഷ്ട്രീയചിന്തയില്‍  ഉണ്ടായിതീര്‍ന്നിട്ടുള്ള അസ്വസ്ഥത ഒരു പക്ഷേ ആവശ്യമായ ഒരസ്വസ്ഥതയാണ് എന്നും  അതുവീണ്ടും , ആരുടെയെല്ലാം ത്യാഗത്തിന്റേയും ആരുടെയെല്ലാം സഹനത്തിന്റെയും  മുകളിലാണ് നാം പായ വിരിച്ചും കിടക്ക വിരിച്ചും ഉറങ്ങുന്നത് എന്ന് ഓര്‍മ്മപ്പെടുത്തുവാനുള്ള ഒരു യജ്ഞം  കൂടിയായിരുന്നു. കാരണം നമുക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം ഓര്‍മയാണ്   postmodernism  ത്തില്‍ ഓര്‍മ്മയ്ക്ക് ഒരുപാട് പ്രസക്തിയില്ല  പക്ഷേ  ചരിത്രത്തില്‍ ഒ#ാര്‍മയ്ക്ക്  ഒരപാട് പ്രസക്തിയുണ്ട്. ഒന്നോ അതിലധികമോ നൂറ്റാണ്ടു കാലത്തെ ക്ലേശപൂര്‍ണ്ണമായ അദ്ധ്വാനത്തിന്റെ  ഫലമായിട്ടാണ് ഇന്ന് കേരളീയര്‍ ഇങ്ങനെ ഒരവസ്ഥയില്‍  എത്തിച്ചേര്‍ന്നിട്ടുള്ളത് . ഈ കാലഘട്ടം മുഴുവന്‍ ജാതിയുടെ  മതത്തിന്റെ സാമ്രാജ്യത്വത്തിന്റെ അധിനിവേശങ്ങള്‍ക്കെതിരെയുള്ള പൊരുതലായിരുന്നുഎന്നും, അത് ദൈവികമായ അധിനിവേശം പോലുമാകാം. ഗുരു പ്രവര്‍ത്തിച്ചത്  ദൈവികമായ അധിനിവേശത്തിനെതിരെ ആയിരുന്നു എന്നും  നാമോര്‍ക്കുന്നു.  അത് വഴി നടക്കാനുള്ള  അധികാരത്തിനു വേണ്ടിയാകാം. വഴി നടക്#ികാനുള്ള അധികാരം നമുക്കിപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു നാം മനസിലാക്കുന്നു. ഉന്നതമാര്‍ക്കു നടക്കുവാന്‍ ഉയരമുള്ള വഴികളും പാവങ്ങള്‍ക്ക് ഇഴയുവാന്‍ പഴയനിരത്തുകളും എന്നുള്ള ഒരവസ്ഥ കേരളത്തില്‍ വളരെ കൃത്യമായി വന്നുകൊണ്ടിരിക്കുന്നു.   ഇത്  അയ്യന്‍കാളിയും അയ്യപ്പന്‍മാഷും  പണ്ടു നടത്തിയ ‘വഴിയാരുടേതാണ്’ എന്ന ചോദ്യത്തിന്റെ വിപരീതമായ ഉത്തരമാണ് . നമ്മുടെ ചരിത്രത്തില്‍ ഇത്തരം  വൈപരീത്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും ദൈവശാസ്ത്രത്തില്‍ പോലും   ഇത്തരം മാറ്റങ്ങള്‍  വന്നുകൊണ്ടിരിക്കുന്നു. എന്നും വാസ്തവത്തില്‍ നമ്മുടെ സാമ്പത്തിക ബോധങ്ങള്‍ തലകീഴായികൊണ്ടിരിക്കുന്നു എന്നും നാം തിരിച്ചറിയേണ്ട ഒരു സന്ദര്‍ഭം കൂടിയാണിത്

    ഇത് ഒരു തരത്തിലുള്ള regression ആണ്  - പിന്‍മടക്കമാണ്. അതിന് ഒരു കാരണം സുഖമാകാം ഒരു കാരണം സൗകര്യമാകാം, സുഖത്തിലും  സൗകര്യത്തിലും ജീവിക്കുന്ന ആളുകള്‍ക്ക്  വിശപ്പ്  എന്ന  ഏകോപനശക്തിയുടെ ബോധം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ട്  വിശക്കുന്നവന്‍  ഒന്നിക്കുകയും  വിശക്കുന്നവന്‍ ഒന്നിക്കുകയും വിശകുന്നവന്‍ കൂകിവിളിക്കുകയും ചെയ്തിരുന്ന കാലത്തില്‍ നിന്ന് സുഖത്തില്‍ ഉറങ്ങുകയും ഉറങ്ങുമ്പോള്‍ മരിക്കുകയും ചെയ്യുന്ന നായ്ക്കളുടെ ജീവിതത്തിലേക്ക്  നാം പതുക്കെ പതുക്കെ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മുടെ തലയ്ക്കുമേലും നമ്മുടെ ശരീരത്തിനു മേലും നമ്മുടെ വ്യവസ്ഥയ്ക്കുമേലും നടക്കുകയും ഈ കയ്യേറ്റങ്ങള്‍ ഒരു സുഖമായി നാം ആസ്വദിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഈ കഴിഞ്ഞ നൂറ്റാണ്ടുകാലത്ത് എങ്ങിനെയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരുണ്ടായത് എന്ന് അന്വേഷിക്കുന്ന ആളുകള്‍ക്ക് സമ്മാനം കൊടുക്കാം എന്ന് പറയാനുള്ള ഒര ധൈര്യം വാസ്തവത്തില്‍ ഒരു വിദേശ ഏജന്‍സിക്ക് ഉണ്ടായിത്തീരുന്നത്. കമ്മ്യൂണിസ്റ്റുകാരുടെ ഉത്പത്തി പുസ്തകത്തെ കുറിച്ച് (genesis of communism) നിങ്ങള്‍ എഴുതുകയാണെങ്കില്‍ നിങ്ങള്‍ക്കു പണം തരാം എന്നു പറയുന്ന ഒരു സാര്‍വ്വലൗകിക ഔദ്ധിത്വം  നില നില്‍ക്കുന്നതുകൊണ്ടാണ് വാസ്തവത്തില്‍ അതിനെതിരെ ഉണര്‍ന്നിരിക്കുകയും സമരം ചെയ്യുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ് എന്ന് പാഠം വളരെ  പരുഷമായ  ഭാഷയില്‍  പറഞ്ഞത്  . ഇത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍  തീര്‍ച്ചയായും ഞങ്ങള്‍ അതില്‍ ആഹ്ലാദിക്കുന്നു.

കടപ്പാട് : പാഠം മാസിക 

No comments:

Post a Comment