Tuesday, October 4, 2011

അരവും കത്തിയും


 എം എന്‍ വിജയന്‍

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് അതിന്റെതായ പ്രത്യയശാസ്ത്രപരമായ ജൈവ ഘടനയുണ്ട്. പിരസ്ഥാനത്തിന് പരിണാമ ഭേതങ്ങള്‍ ഉണ്ടാകുമ്പോഴും അതിന്‍രെ ജൈവഘടന നിലനിന്ന് കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്. ഒരു ഇടതുപക്ഷപ്രസ്ഥാനം വലത്തോട്ട് ചാഞ്ഞ് അതല്ലാതായിത്തീരണമെന്ന് ആ പ്രസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വലത്തോട്ട് ചാഞ്ഞ് അതല്ലാതായാല്‍ നഷ്ടം സംഭവിക്കുക കമ്മ്യൂണിസ്റ്റ് കാര്‍ക്ക് മാത്രമല്ല, മാനവ രാശിക്കാകെത്തന്നെയാണ്. സോവിയറ്റ് യൂണിയന്‍ എന്ന സോഷ്യലിസ്റ്റ് രാശഷ്ടര്ം വലത്തോട്ട് ചാഞ്ഞ് അതല്ലാതായിത്തീര്‍ന്നതിന്റെ ദുരന്തം അനുഭവിക്കുന്നത് കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും കമ്മ്യുണിസ്റ്റുകാരല്ലാത്ത സാധാരണക്കാരും ലോക വ്യാപാര സംഘടനയുടെ അധികാരശക്തിക്ക് കീഴ്‌പ്പെട്ട് അഭിപ്രായ പാരതന്ത്ര്യത്തിന്റെ കുരുക്കില്‍പ്പെട്ട് ശ്വാസം മുട്ടുന്ന മൂന്നാം ലോക ജനതയാകെ തന്നെയും സോഷ്യലിസ്റ്റ് രാഷ്ട്ര ചേരി വലത്തോട്ട് ചാഞ്ഞ് അതല്ലാതായിത്തീര്‍ന്നതിന്റെ ദുരന്തം അനുഭവിക്കുകയാണ്.

അതുകൊണ്ട് കേരളത്തിലെ ഏറ്‌റവും വലിയ ബഹുജനാടിത്തറയുള്ള സ്.പി.എം വലത്തോട്ട് ചാഞ്ഞ് അതല്ലാതായിത്തീരരുത് എന്ന് കേരളത്തിലെ ഇടതുപക്ഷേതര സമൂഹം തന്നെയും ആഗ്രഹിക്കുന്നു. പ്രത്യയശാസ്ത്ര നിഷ്ഠയും ആദര്‍ശ നിഷ്ഠയും കൈവിടാതെ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായി അത് ഇവിടെ ഉണ്ടാവണമെന്ന് സാധാരണക്കാരന്‍ ആഗ്രഹിക്കുകയും അങ്ങനെ ആയിരിക്കണമെന്ന് അവന്‍ പ്രസ്ഥാനത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു. പാര്‍ട്ടിക്ക് പുറത്തു നില്‍ക്കുന്നവര്‍ അങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത് തങ്ങളുടെ പാര്‍ട്ടിക്കുള്ളില്‍ അന്യര്‍ നടത്തുന്ന കൈകടത്തലാണ് എന്ന് ആരെങ്കിലും വ്യാഖ്യാനിക്കുന്നുണ്ട് എങ്കില്‍ അത് പ്രത്യയശാസ്ത്രപരമായ ആദര്‍ശബാധ്യതകള്‍ നിന്ന് ഒഴിഞ്ഞ് മാറാനാഗ്രഹിക്കുന്നവരുടെ തന്ത്രം മാത്രമാണ്. 'പാഠം' മാസിക നടത്തിയ ചില ഇടപെടലുകള്‍ ഇങ്ങനെ വ്യാഖ്യിക്കപ്പെട്ടിട്ടുണ്ട്. സി.പ്.എംനെ സി.പി.എം അല്ലാതാക്കിത്തീര്‍ക്കാനും ഇന്ത്യയെ ഇന്ത്യ അല്ലാതാക്കിത്തീര്‍ക്കാനും ശ്രമിക്കുന്ന അധിനിവേശപരമായ ഇടപെടലുകളെയാണ് പാഠം വെളിപ്പെടുത്തിയത്. ഈ അധിനിവേശപരമായ ഇടപെടലുകളെ ചെറുത്തുതോല്‍പ്പിക്കുക എന്നത് സി.പി.എംന്റെ മാത്രം കടമയല്ല, അത് ഇന്ത്യന്‍ ജനതയുടെ ആകെത്തന്നെ കടമയാണ്. ഇന്ത്യയുടെ രാഷ്ട്ര പരമാധികാരത്തെത്തന്നെ ചോദ്യം ചെയ്യുന്ന ഈ ഇടപെടലുകളെ കുറിച്ച്  'പാഠം' നിരത്തിയ തെളിവുകളെ സി.പി.എംന്റെയുള്ളിലെ ചേരിപ്പോരിന്റെ ആയുധം എന്ന നിലയില്‍ ചിത്രീകരിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുകയുണ്ടായി. ആശയസമരമെന്നതിന് ചേരിപ്പോര് എന്ന് അര്‍ത്ഥമില്ല. പാര്‍ട്ടി അതിന്റെ രാഷ്ട്രീയ സ്വഭാവം നിലനിര്‍ത്താന്‍വേണ്ടി നടത്തുന്ന പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ വിഭാഗീയതയുടെ അടയാളങ്ങളല്ല. അതേ സമയം 'പാഠം' ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്ക് സി.പി.എമ്മിന്റെ രാഷ്ട്രീയ ഘടനക്കപ്പുറം മറ്റൊരു മാനമുണ്ട്. ഇന്ത്യ എന്ന രാഷ്ട്രത്തിന്‌ഞെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന അധിനിവേശപരമായ ഇടപെടലുകളിലേക്ക് വിരല്‍ ചൂണ്ടുന്ന വിമര്‍ശനം കൂടിയായിരുന്നു അത്.

ആരാണ് നമ്മുടെ അഭിരുചികളെ നിര്‍ണ്ണയിക്കുന്നത്., ആരാണ് നമ്മുടെ തീരുമാനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നത് എന്ന കാര്യത്തില്‍ തീര്‍ച്ചയായും തര്‍ക്കങ്ങളുണ്ട്. അത്തരം ചോദ്യങ്ങ്#ക്ക് മേല്‍ കമ്മിറ്റികള്‍ ആശയ വ്യക്തതയുള്ള ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നതിനാല്‍ ചര്‍ച്ച ആവശ്യമില്ല എന്ന വാദത്തിന് നിലനില്‍പ്പില്ല. നെതര്‍ലാന്റ്‌സ് ഗവണ്‍മെന്റ് കേരളത്തില്‍ നടത്തിയ വികസനാസൂത്രണത്തിന് ഒരു കൊളോണിയല്‍ ഉല്‍പ്പത്തി പരിസരമുണ്ട് എന്നും അത് കേരളത്തിലെ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ജനകീയാസൂത്രണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നുമുള്ള ആക്ഷേപത്തിന്റെ വസ്തുനിഷ്ടത പരിഗണിക്കപ്പെടേണ്ടതാണ്. മോണ്ട് ക്ലെയര്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് കോളേജിലെ അദ്ധ്യാപകന്‍ കേരളത്തിലെ ജനകീയാസൂത്രണത്തിന്റെ കണ്‍സല്‍ട്ടന്റ് ആണ് എന്നാണ് കോളേജിലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ആശയ വ്യക്തതയുള്ള ഉത്തരം ലഭിക്കുക എളുപ്പമല്ല.

കേരളത്തിലെ വാട്ടര്‍ അധോരിറ്റി ഓഫീസുകളില്‍ നെതര്‍ലാന്റ്‌സ് ഗവണ്‍മെന്റ് ഭൂപടനിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത് നമ്മുടെ രാഷ്ട്ര പരമാധികാരത്തെ ചോദ്യം ചെയ്യുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നമാണ്. തൃശ്ശൂരിലെ ഒരു ഗ്രമത്തിന് നാലര ലക്ഷത്തോളം രൂപ ചെലവഴിച്ച് നെതര്‍ലാന്റ്‌സ് ഗവണ്‍മെന്റ് ഒരു വിഭവ ഭൂപടം നിര്‍മ്മിച്ചു കൊടുത്തതിന്റെ പിന്നിലെ താല്‍പ്പര്യം എന്ത് എന്ന ചോദ്യത്തിന് എളുപ്പത്തില്‍ ഉത്തരം ലഭിക്കുകയില്ല. മുപ്പതിനായിരം രൂപ ചെലവഴിച്ച് വിഭവ ഭൂപടം നിര്‍മിക്കുന്നതിനുള്ള സ്ഥിതി നമുക്കുള്ളപ്പോഴാണ് നാലരലക്ഷം രൂപയുടെ വൈദഗ്ധ്യം നാം യാചിച്ചു വാങ്ങിയത്. നമ്മുടെ ജലവിഭവത്തിന്റെ ഗ്രാഫില്‍ നെതര്‍ലാന്റ് ഗവണ്‍മെന്റിന്റെ കൈയ്യൊപ്പു പതിഞ്ഞു കിടക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും വളരെ സങ്കീര്‍ണമാണ്. നമ്മുടെ ഭാവി , ആസൂത്രണം ചെയ്യാനാവാത്തതാണ്  എന്നതാണ് മുതലാളിത്വത്തിന്റ സിദ്ധാന്തം .എന്താണ് ആസൂത്രണം ? എന്താണ് വികസനം  ?  ഇതൊക്കെ സൂക്ഷമമായ ചര്‍ച്ചകള്‍ക്ക് വിധേയമാകണം . മുന്‍പ് ആസൂത്രണം രണ്ടേയുള്ളൂ. സോഷ്യലിസ്റ്റ്  പ്ലാനിംഗും , സോഷ്യലിസ്റ്റ് ഇതര പ്ലാനിംഗും , വികസനം രണ്ടേയുള്ളൂ, സോഷ്യലിസ്റ്റ് വികസനവും മുതലാളിത്ത വികസനവും. ഇപ്പോള്‍ ഇതിനെല്ലാം മൂന്നാം പാഠങ്ങളാണ്. മൂന്നാം ലോകര്‍ക്കായുള്ള വികസനവും പ്ലാനിംഗും . അന്തര്‍ദേശീയ നാണയനിധിയും  ലോകബാങ്കും കൊണ്ടുവരുന്ന  പരിഷ്‌കാരങ്ങള്‍ മൂന്നാം ലോകരാഷ്ട്രങ്ങളെ  വികസിപ്പിക്കാനുള്ളവയല്ല. ,വികസ്വര രാഷ്ട്രങ്ങള്‍ എപ്പോഴും വികസിതരാഷ്ട്രങ്ങളുടെ  ഇരകളായിരിക്കുമെന്ന്  ഉറപ്പുവരുത്താനുള്ളവയാണ്. ഇത് തിരിച്ചറിഞ്ഞ് ബദല്‍ നയം  വെക്കേണ്ട ബാധ്യതയാണ്, അവരുടെ  അജണ്ട പരാജയപ്പെടുത്തേണ്ട ബാധ്യതയാണ് സിപിഎം ന് ഉള്ളത് .
    “ആദര്‍ശ രാഷ്ട്രീയം പറഞ്ഞ് അവസരങ്ങള്‍ കളയരുത്” എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇടതുപക്ഷത്തെ സംബന്ധിച്ചിടുത്തോളം വലതുപക്ഷ രാഷ്ട്രീയത്തിലമര്‍ന്നിരിക്കുന്ന ഭീകരതയുടെ വെളിപ്പെടലാണ്.  ആദര്‍ശം ഉപേക്ഷിക്കുക എന്നാല്‍ രാഷ്ട്രീയത്തില്‍ കണ്ണുകെട്ടുക എന്നണര്‍ത്ഥം. വലുതുപക്ഷരാഷ്ട്രീയം  ഒരു കണ്ണുകെട്ടികളിയാണ്  വലുതുപക്ഷ ത്തിന് ചേര്കളും അനുയായികളുമാണ് ഉള്ളത് . ഇടതുപക്ഷത്തിന് വിഗ്രഹങ്ങളും  ഇരകളും ഇല്ല. വ്യക്തിപരമായ പകയോ വ്യക്തിപരമായ മമതയോ  അല്ല പ്രത്യയശാസ്ത്ര ചര്‍ച്ചകളെ നിയന്ത്രിക്കുന്നത് . രാഷട്രീയ തീരുമാനങ്ങളെ  രൂപപ്പെടുത്തുന്നത്.
    കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ വര്‍ഗബഹുജനസംഘടനകളിലൂടെ പ്രവര്‍ത്തിക്കുന്നത് അതിന്റെ പ്രവര്‍ത്തനത്തെ  വിഭാഗീയമാക്കാനല്ല , പൂര്‍ണ്ണമാക്കാനാണ്. സത്യത്തെ പൂര്‍ണമായി ഗ്രഹിക്കുന്ന രീതി കൂടിയാണിത് .  ഇഷ്ടികയില്‍ തൂണ് കെട്ടുമ്പോള്‍ ജോലിക്കാര്‍ രണ്ട് പുറത്ത് നിന്നും കെട്ടേണ്ടതുണ്ട് . കോട്ടം വരാതിരിക്കാനാണിത് . അത് വിഭാഗീയതയല്ല.  പൂര്‍ണ്ണതക്കായുള്ള പങ്കുവയ്ക്കലാണ്. കമ്മ്യൂണിസ്റ്റുകാര്‍ സമ്മേളനം നടത്തുന്നത് ഭംഗിവാക്കുപറഞ്ഞുപിരിയാനല്ല, ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനാണ് . ആശയസംവാദം നടത്തി കണ്ണുതെളിയിക്കാനാണ്. വിമര്‍ശനത്തിന്റെ തീയിലിട്ടുകാച്ചലും അടിക്കലുമാണ് അവിടെ നടക്കുന്നത്. അത്തരമൊരു വിമര്‍ശനത്തിന്റെ കരിമരുന്നാണ് , പാഠം പാര്‍ട്ടിക്കു നല്‍കിയത് .അതിനെ കൊല്ലനും കൊല്ലത്തിയും തമ്മില്‍ തല്ലുകൂടുന്നതിന്റെ ഒച്ചയാണ് എന്നു വിശേഷിപ്പിക്കേണ്ടത് ചിലരുടെ രാഷ്ട്രീയ താല്‍പ്പര്യമാണ്.
                             
കടപ്പാട് : പാഠം masika   

No comments:

Post a Comment