Tuesday, October 4, 2011

You are selling your credibility

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അതിന്റെ 49-ാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഞങ്ങള്‍ പരിഷത്തിന്റെ സാമ്രാജ്യത്ത്വ സേവയ്‌ക്കെതിരെ അഹോരാത്രം പോരാടിയ എം.എന്‍.വിജയന്‍മാഷിനെ ഓര്‍മ്മിക്കുകയാണ്. അദ്ദേഹം നമ്മേ വിട്ടുപിരിഞ്ഞിട്ട് നാല് വര്‍ഷം തികയുകയാണ്.
30 വെള്ളി കാശിനുവേണ്ടി പരിഷത്ത് നമ്മുടെ പരമാധികാരത്തെയാണ് ലോകസാമ്പത്തിക ഭീകരന്‍മാരുടെ മുന്നില്‍ അടിയറവെച്ചത്. 120 കോടി ജനതയുടെ ആത്മാഭിമാനത്തെയാണ് പരിഷത്ത് ഒറ്റിയത്. വാസ്തവത്തില്‍
വിജയന്‍മാഷ് പറഞ്ഞതുപോലെ പരിഷത്ത് സ്വന്തം വിശ്വാസ്യതയെയാണ് കച്ചവടമാക്കിയത്.
ഇവിടെ അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ കൊടുക്കുകയാണ്.

ഇത് പരിഷത്തിനെതിരെയുള്ള, ജനങ്ങളെ ഒറ്റുന്ന ഓരോ പ്രസ്ഥാനത്തിനുമെതിരെയുള്ള, സ്വന്തം പൗരന്‍മാരെ അവഗണിക്കുകയും അവരെ ചതിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരോ ഗവണ്‍മെന്റിനുമെതിരെയുള്ള മരണസാക്ഷ്യമാണ്...

'അയ്യേ, രാജാവ് പിന്നെയും നഗ്നനാണ്' എന്ന് വിളിച്ചുകൂവുന്ന ജനങ്ങളുടെ ഇരമ്പുന്ന ഒച്ചയാണ്...

-എഡിറ്റോറിയല്‍-‍, വിദ്യാര്‍ത്ഥി മാസിക 

മരണമൊഴി
===========

പാഠത്തിന്റെ നിരപരാധിത്വമല്ല, പരിഷത്തിന്റെ അപരാധിത്ത്വമാണ് വിഷയം. നാടിനെയും നാടിന്റെ ഭാവിയെയും ബാധിക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് അതില്‍ എല്ലാ ജനങ്ങള്‍ക്കും താല്‍പര്യം തോനേണ്ടതാണ്...
കാടതി പറഞ്ഞിരിക്കുന്നത് (പരിഷത്തിനെതിരായ കേസില്‍) വസ്തുതയുടെ പിന്‍ബലമുണ്ടെന്നാണ്. അതിലെ പ്രധാന കാര്യം വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ചിട്ടുണ്ട് എന്നാണ്. അതു നമ്മുടെ പദ്ധതികളെ, ജനകീയാസൂത്രണത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നത് അടുത്ത് നിന്ന് കണ്ടിട്ടുള്ളവര്‍ക്ക് അറിയാവുന്നതാണ്. മറ്റൊന്ന്, റിസോഴ്‌സ് മാപ്പിങ്ങ്, ഭൂപടങ്ങള്‍ അന്യ ദേശങ്ങള്‍ക്ക് കൈമാറുന്നതും അന്യരെ കാണിക്കുന്നതും നിരോധിച്ചിട്ടുള്ള രാജ്യത്ത് എങ്ങനെയാണ് വിദേശികള്‍ വന്ന് പടം എടുക്കുകയും പടം അയയ്ക്കുകയും ചെയ്തത്? കേരളത്തിന്, ഇന്ത്യയ്ക്ക് ഇനി വില്‍ക്കാന്‍ എന്ത് വിഭവമുണ്ടെന്ന് അന്വേഷിക്കുന്ന സംഭവങ്ങള്‍ തെളിവോടുകൂടിയാണ് പാഠം അവതരിപ്പിച്ചത്.

ഒരു വലിയ സംഘടന ചെയ്യുന്ന തെറ്റ് വലിയ തെറ്റായിത്തീരും. അത് വിശ്വാസ്യതയുടെ വില്‍പ്പനയാണ് എന്നകാര്യം ശ്രദ്ധികകേണ്ട ഒരു വസ്തുതയാണ്. You are selling your credibility.

സാധനങ്ങള്‍ വിലപറയുന്നതുപോലെ രാജ്യത്തിനു വിലപറയുന്നു. അതാണ് ഭൂപടത്തിന്റെ അര്‍ത്ഥം. ഇത് തീര്‍ച്ചയായും ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നാണ്. മറ്റൊന്ന്, നമ്മുടെ പദ്ധതികളെയും നമ്മുടെ ഭാവിയെത്തന്നെയും ബാധിക്കുന്ന ഒന്നാണ്. മോണ്‍ക്ലെയര്‍ യൂണിവേഴ്‌സിറ്റിയുടെ തൊട്ടടുത്താണ് ഐന്‍സ്റ്റീന്‍ ജോലിചെയ്തിരുന്ന പ്രസ്റ്റണ്‍ യൂണിവേഴ്‌സിറ്റി. ഇതിന്റെ അടുത്താണ് ഈ സ്ഥാപനമെന്നേ പറഞ്ഞിട്ടുള്ളു.അവര്‍ വില്‍ക്കുന്ന സാംസ്‌കാരിക ഉല്‍പന്നങ്ങളും അവര്‍ വില്‍ക്കുന്ന സാംസ്‌കാരിക സമന്വയങ്ങളും വാങ്ങുന്നതിനാണ് നമുക്ക് പണം വാഗ്ദാനം ചെയ്യുന്നത്. അതും controversy-യായി. അടുത്തുതന്നെ അതൊരു തര്‍ക്കവിഷയമാവുമെ്ന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചു. അതില്‍ വാല്‍സ്യായനന്റെ നാട്ടിലെ ജനങ്ങളെ ലൈംഗികത പഠിപ്പിക്കുന്ന വിദ്യ കൂടിയുണ്ട്. നമുക്ക് അപരിചിതമായ കാര്യങ്ങളല്ല. മറിച്ച് രാഷ്ട്രീയത്തില്‍ നിന്ന് മനുഷ്യനെ തെറ്റിപ്പിക്കാനുള്ള മാര്‍ഗ്ഗം ലൈംഗികതയാണെന്നുളളത് പുരാണങ്ങളിലെ കഥയാണ്. അത് വിശ്വാമിത്രന്റെ കഥയാണ്. അത് നമ്മുടെ പുതിയയുഗത്തിലെ, നമ്മുടെ പോസ്റ്റ് മോഡേണ്‍ യുത്തിലെ , നമ്മുടെ രാഷ്ട്രീയത്തിന്റെ ഒരായുധമാണിത്.

നിങ്ങളുടെ ജീവിതത്തിന്റെ അജണ്ട മറ്റാരോ നിര്‍മ്മിക്കുന്നതുപോലെയുള്ള അവസ്ഥ. നിങ്ങളുടെ ജീവിതത്തിന്റെ മാതൃക മറ്റാരോ ഉണ്ടാക്കുന്നപോലെയുള്ള അവസ്ഥ... എന്തിന്റെയും മുകളില്‍ ദക്ഷിണയുണ്ട്. കാരണം ഒരു കൊളോണിയല്‍ ജനത പണം കണ്ടാല്‍ വിറളി പിടിക്കുമെന്ന് മുതലാളിത്ത രാഷ്ട്രങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് പദ്ധതികള്‍ സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗം മാര്‍ഗം ധനസഹായമാണ്. കാരണം ദാരിദ്ര്യത്തില്‍ ന്ിന്നുള്ള വിമോചനമാണ് വാസ്തവത്തില്‍ ഇന്ത്യ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് പണ മുതലാളിത്തം ലോകമെമ്പാടും ചെയ്യുന്നതുപോലെ പണംകൊണ്ട് ഒരു രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കുന്നു. അവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകരെ സ്വാധീനിക്കാനായി ഒരു നിശ്ചിതമായ യജ്ഞം നടക്കുന്നുണ്ട്.

ജഡ്ജുമെന്റിന്റെ ഒരിടത്ത് പറയുന്നത് പരിഷത്ത് ഒരുപാട് സാമൂഹ്യ സേവനം ചെയ്ത സംഘടനയാണ് എന്നാണ്. ഒരു വലിയ സംഘടന ചെയ്യുന്ന തെറ്റ് വലിയ തെറ്റായിത്തീരും. അത് വിശ്വാസ്യതയുടെ വില്‍പ്പനയാണ് എന്നകാര്യം ശ്രദ്ധികകേണ്ട ഒരു വസ്തുതയാണ്. You are selling your credibility. ഇത് അറിയാതെ ചെയ്യുന്നതാകാം. അറിഞ്ഞുകൊണ്ട് ചെയ്യുന്നതാകാം. സംഭവിച്ചുകഴിഞ്ഞു. ഇതുകൊണ്ട് വെള്ളത്തിലാവുന്നത് കേരളത്തിലെ ജനങ്ങളാണ്. ഒരുപക്ഷേ, തുടര്‍ന്ന് ഇന്ത്യയുടെ ജനങ്ങള്‍ കൂടിയാണ്. അതുകൊണ്ട് ഈ വക പ്രശ്‌നങ്ങളിലേക്കാണ് കരളത്തിലെ ജനങ്ങളുടെ, ഭരണാധികാരികളുടെ ശ്രദ്ധ തിരിയേണ്ടത്.

ഇങ്ങനെ ചെയ്ത ഗ്രൂപ്പിന്റെ, ഒരുപക്ഷേ പരിഷത്തിന്റെ തന്നെ ശക്തരായ ആളുകള്‍ നമ്മുടെ ഭരണ സാരഥ്യത്തിലുണ്ട്. അതുവഴി എങ്ങോട്ടാണ് പോവേണ്ടത്... It is hijacking Democracy. വണ്ടി പോവുന്നിടത്തുനിന്നും അതിനെ മറ്റൊരിടത്തേക്ക് കൊണ്ട് പോവാനുള്ള ശ്രമം നടന്നുകൂടായ്കയില്ല. ഇത് ഒരര്‍ത്ഥത്തില്‍ ഭരിക്കുന്ന എല്‍.ഡി.എഫിന്റെ ചുമതലയാണ്. അതിനെക്കാള്‍ ജനങ്ങളുടെ ഉണര്‍വിനെ ആശ്രയിച്ചിരിക്കുന്ന കാര്യം കൂടിയാണ്. അതുകൊണ്ട് നമ്മുടെ നാട് അപമാനിക്കപ്പെട്ടുകൂടാ. നമ്മുടെ നാട hijack ചെയ്യപ്പടടുകൂടാ. ഈ ഒരു കാര്യം ഒറ്റക്ക് പറയാന്‍ ശ്രമിച്ചുവെന്നതാണ് സുധീഷ് വരുത്തിയ മാനനഷ്്ടം. ചിലപ്പോള്‍ മാനം നഷ്ടപ്പെടേണ്ടിവരും. കാരണം രാജ്യമാണ് വലുത്. വ്യക്തിയല്ല.

(ക്ഷീണം തോനിയ മാഷ് പ്രസംഗം നിര്‍ത്തി അല്‍പ്പം വെറുതേ ഇരിക്കുന്നു. ചൂടുവെള്ളം കുടിച്ച ശേഷം 'എ.സി. സ്‌നേഹിച്ചതാണ്. മറ്റൊന്നുമല്ല.' എന്നുപറഞ്ഞ് വീണ്ടും തുടരുന്നു.)

കേല്‍ക്കേണമെങ്കില്‍ ഈ ഭാഷതന്നെ വേണമെന്നുപറഞ്ഞത് ബര്‍ണാഡ് ഷാ ആണല്ലോ......

(ഇത്രയും പറഞ്ഞ് മാഷ് പിന്നിലേക്ക് ചായുന്നു.)No comments:

Post a Comment