Tuesday, October 4, 2011

സഖാക്കളെ നമുക്ക് കൂട്ടത്തോടെ രക്തസാക്ഷികളാവാം

 


'ആര്‍ക്കുവേണ്ടി പാര്‍ട്ടി' എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ 'പാര്‍ട്ടിക്കുവേണ്ടി' എന്ന വാക്കിനു അര്‍ത്ഥം ഇല്ല. അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയോ ആയ 'സ്വതന്ത്ര സ്ഥാപന'മാവുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായി മാറും. അത് മനുഷ്യന്റെ ശത്രുവായിത്തീരും. നമ്മെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മേ തല്ലാന്‍ ഉപയോഗിക്കുന്നതുപോലെയാണ് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം.


ചരിത്രം എന്നു പറയുന്നത്, നടന്ന കാര്യങ്ങളെ കുറിച്ചുള്ള ഒരു രേഖ മാത്രമല്ല. വരാനിരിക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകളുമാണ്. മുന്നറിയിപ്പുകള്‍ താരാട്ടുപാട്ടല്ല. എല്ലാവര്‍ക്കും വിശപ്പുണ്ട് എന്നതാണ് വിശപ്പന്റെ തത്ത്വശാസ്ത്രം. വിശപ്പ് എന്ന ഈ പ്രാഥമിക ജൈവസ്വഭാവം മനുഷ്യനെ ഐക്യം പഠിപ്പിക്കുന്നു. അതായത്, ദാരിദ്ര്യത്തിന് വലിയൊരു ഏകോപന ശക്തിയുണ്ട്. വയറ്റില്‍ വിശപ്പുണ്ട്, അറയില്‍ നെല്ലുണ്ട്എന്നാല്‍ ഇവ രണ്ടും തമ്മില്‍ ബന്ധപ്പെടുന്നില്ല എന്ന സത്യമാണ് ഒഞ്ചിയത്തും കയ്യൂരും കരിവള്ളൂരും മറ്റുപലയിടങ്ങളിലും നടന്ന ജന്മിത്ത വിരുദ്ധ സമരങ്ങളെ നിര്‍ണ്ണയിച്ച പ്രധാനപ്പെട്ട ഒരു ഘടകം. വിശപ്പ് ഒരു ജൈവസത്യമാണ്. എത്ര വലിയ പണക്കാരനും എത്ര വലിയ പാവപ്പെട്ടവനും വിശപ്പ് എന്ന ജൈവസത്യത്തിനുമുന്നില്‍ തുല്യരാണ്. അതുകൊണ്ട്, അദ്ധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും ഒരു പ്രതീകമായിട്ടാണ് ഇവിടെ ഇടതുപക്ഷം വേരുറപ്പിക്കുന്നത്. ത്യാഗം കൊണ്ടും രക്തസാക്ഷിത്വം കൊണ്ടുമാണ് പഴയ സഖാക്കള്‍ ചരിത്രത്തില്‍ കാലത്തിന്റെ മുദ്രകള്‍ അടയാളപ്പെടുത്തിയത് എന്ന് ഇന്ന് പലരും മറന്നുപോയെങ്കിലും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ട്. ത്യാഗം എന്നത് വളരെ മൗലികമായിട്ടുള്ള ഒരു സാമൂഹിക യാഥാര്‍ഥ്യമായി പഴയ മനുഷ്യര്‍ തിരിച്ചറിഞ്ഞിരുന്നു. മരണത്തെക്കാള്‍ വലിയൊരു സാക്ഷ്യമില്ല. നിങ്ങള്‍ക്ക ത്യജിക്കാവുന്നതില്‍ പരമാവധി സ്വന്തം ജീവനാണ് എന്നതുകൊണ്ട് ജീവന്റെ ത്യാഗം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചാലകശക്തിയായിത്തീരുന്നു. അതുകൊണ്ട് ത്യാഗം എന്നത് ഒരു വിശ്വാസത്തിന്റെ മൂലധനമായിത്തീരുന്നു. മര്‍ദ്ദിതവര്‍ഗത്തിന്റെ ഐക്യബോധത്തില്‍ നിന്നാണ് മര്‍ദ്ദിത വിഭാഗത്തിനുവേണ്ടിയുള്ള ത്യാഗത്തിന്റെ ബോധമുണ്ടാകുന്നത്. അതാണ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സാമൂഹ്യമനുഷ്യനുചെയ്യാവുന്ന ഏറ്റവും വലിയ ത്യാഗം. അതുകൊണ്ട്, കൃഷ്ണപ്പിള്ളയോ ഭഗത്‌സിങ്ങോ ചെയ്യുന്ന ത്യാഗം അവര്‍ക്കുവേണ്ടിയുള്ളതല്ലാ എന്നും സമുദായത്തനു വേണ്ടിയുള്ളതായിരുന്നു എന്നുമാണ് അതിന്റെ അര്‍ത്ഥം, മൂല്യം, ചരിത്രം. അപ്പോള്‍ രക്തസാക്ഷിത്വം ഉണ്ടാക്കുന്നത് ഒരു വിശ്വാസ ഘടനയാണ്. ഒരു വിശ്വാസഘടന ഒരു പ്രസ്ഥാനത്തിന്റെ തുടക്കവുമാണ്. പിന്നീടത് വികസിക്കുന്ന സമയത്ത് മിറാക്കിളാവുന്നു, സ്‌പെക്ടാക്കിളാവുന്നു, ജനക്കൂട്ടമാവുന്നു.

മതങ്ങളില്‍ ത്യാഗം എന്നത് മിറാക്കളാണ്. രക്തസാക്ഷികള്‍ മതങ്ങളില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്നു. അത്ഭുതം രക്തസാക്ഷിത്വത്തിന്റെ ഒരു ഭാഗമണ്. 'ഓരോ തുള്ളി ചോരയില്‍നിന്നും ഒരായിരം പേരുണരുന്നു' എന്നുള്ളത് രാഷ്ട്രീയത്തില്‍ ഒരു പ്രചോദകമാണ്. മരണം എന്നുള്ളത് അമരത്വത്തിന്റെ പ്രതീകമായിത്തീരുകയും, നിങ്ങള്‍ നിങ്ങളുടെ ശക്തിയോടുകൂടിയോ നിങ്ങളുടെ ദിവസങ്ങളോടുകൂടിയോ അവസാനിക്കുന്ന ഒരു സ്വത്വമല്ല എന്നും അത് ലോകത്തില്‍ മുഴുവന്‍വ്യാപിക്കുന്നതും ചരിത്രത്തില്‍ മുഴുവന്‍ നീണ്ടുകിടക്കുന്നതുമായ മനുഷ്യവംശത്തിന്റെ പരമ്പരയാണെന്നുമുള്ള ബോധമാണ് രക്താക്ഷിത്വം എന്ന സാമൂഹ്യ ഉത്തേജനത്തിലുള്ളത്. ഇത് സാധ്യമാക്കിത്തീര്‍ക്കുന്നത്, ഒരു ജനത അനുഭവിക്കുനന പീഡാനുഭവങ്ങളാണ്.രക്തസാക്ഷികള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ നിസ്സാമാക്കുകയും മരണം എന്നുള്ളതുപോലും ഒരു സാധാരണ പ്രവര്‍ത്തനമയി മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നു. ഒരാള്‍ രക്തസാക്ഷിയെന്നു പറഞ്ഞാല്‍ അര്‍ത്ഥം അയ്യാള്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു എന്നാണ്. പഴയ ഒരുകാലത്ത് സഖാവ് മരിച്ചാല്‍ അയേയൈളെ കുഴിച്ചുമൂടിയോ എന്നോ ദഹിപ്പിച്ചോ എന്നുള്ളതോ അല്ല പ്രധാനം. മറിച്ച് അയ്യാള്‍ ചരിത്രത്തിനുവേണ്ടി, സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചു കടന്നുപോയി എന്നാണ്. മരണം കൊണ്ട് ചരിത്രത്തെ അടയാളപ്പെടുത്തുകയും ചരിത്രത്തെ തിരുത്തുകയും ചെയ്യുന്ന ഒരു പ്രവര്‍ത്തനമായി, ഒരു നീണ്ട ജീവിതത്തെക്കള്‍ അര്‍ത്ഥവത്തായി തന്നെയും സമുദായത്തെയും ചരിത്രത്തെയും മാറ്റിത്തീര്‍ക്കുന്ന ഒരു സംഭവമായിട്ട് മരണം രൂപാന്തരപ്പെടുന്നു എന്നള്ളതാണ് രക്തസാക്ഷിത്വത്തിന്റെ അര്‍ത്ഥം. ഇല്ലാതായിത്തീരുന്നതില്‍ നിന്നും ഉണ്ടായിത്തീരുന്ന നിര്‍മ്മാണവും നിര്‍ണ്ണയവുമാണ് രക്തസാക്ഷിത്വം. നിങ്ങള്‍ രക്തസാക്ഷിയാവുമ്പോള്‍ മറ്റൊരാളില്‍ ജനിക്കുകയും ഒരു ത്യാഗം മറ്റുള്ളവരുടെ വളര്‍ച്ചയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, രക്തസാക്ഷികളില്‍ നിന്ന് ഒരു വലിയ സ്ഥാപനത്തിലേക്കുള്ള ദൂരം, ത്യാഗത്തില്‍ നിന്ന് ആധിപത്യത്തിലേക്കുള്ള ദൂരം, ഒരു ജൈവാവസ്ഥയില്‍ നിന്ന് യാന്ത്രികാവസ്ഥയിലേക്കുള്ള മാറ്റം എന്നിവയൊക്കെയാണ്. അടിച്ചമര്‍ത്ത്‌പെട്ട ജനങ്ങളില്‍ നിന്നുണ്ടായ ഒരു പാര്‍ട്ടിയുടെ ലക്ഷ്യം ഒരു 'സ്ഥാപന'മായിത്തീരുമ്പോള്‍, ഇടതുപക്ഷത്തിന്റെ യഥാര്‍ത്ഥ ജൈവഘടകങ്ങളായിത്തീര്‍ന്നിട്ടുള്ള വ്യക്തികളും അനുഭവങ്ങളും വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ പാര്‍ട്ടിയെന്നുള്ളത് ഒരു സാധനമായിത്തീരുന്നു, ഒരു 'വ്യക്തി'യായിത്തീരുന്നു. 'പാര്‍ട്ടിക്കുവേണ്ടി ജനങ്ങള്‍' എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഇത് വാസ്തവത്തില്‍ യാന്ത്രി ഘടനയിലേക്കുള്ള ഒരു മാറ്റമാണ്. അതിനെ തടയേണ്ടത്, സ്ഥാപനത്തിന്റെ യാന്ത്രികതയെ മാറ്റിക്കൊണ്ടേയിരിക്കേണ്ടത് എല്ലാ സ്ഥാപനങ്ങളുടെയും ആവശ്യമാണ്. അങ്ങനെ മാറുന്നത്, യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിച്ചുകൊണ്ടാവണം. ഒരു ജൈവഘടന എപ്പോഴും സമുദായത്തിലെ അനീതികളെ രേഖപ്പെടുത്തുന്ന സ്പര്‍ശനമാപിനികളാവണം. സംസാരിക്കുന്ന ഭാഷയുടെ ജൈവാംശം പോലെ തന്നെയാണ് ഇത്. ഒരു സംഘടന എന്നുള്ളത് ഒരു യന്ത്രമല്ലെന്നും ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന മറ്റൊരു ശരീരമാണ് എന്നുമുള്ള ഒരു ബോധമുണ്ടായിത്തീരേണ്ടത്, കാലഘട്ടത്തിന്റെ ആവശ്യമായിത്തീരുന്നു. അതായത്, ഭാഷ വ്യാകരണം മാത്രമല്ല. അപ്പോള്‍ ഘശ്‌ല ആയ ഒരു സംഘടനാ രൂപം ഇല്ലാതായിത്തീരുന്നത് മനുഷ്യന്റെ അനുഭവതീവ്രത കുറയുമ്പോഴാണ്. അത് അധികാരമാകാം, അത് സാമ്പത്തിക സൗകര്യമാകാം, അത് മാന്യതയാവാം. അപ്പോള്‍ സംഘടന ഒരു സ്വതന്ത്ര അസ്തിത്വമായിത്തീരുകയും ജനങ്ങള്‍ അതിന്റെ ഇരകളായിത്തീരുകയും ചെയ്യും. ഇങ്ങനെ സംഭവിക്കുമ്പോള്‍ പാര്‍ട്ടി എന്ന സ്ഥാപനത്തെ കൈകാര്യം ചെയ്യാന്‍ വശമുള്ള തന്ത്രം ആര്‍ക്കാണോ വശമാകുന്നത് അവര്‍ അതിനെ നിയന്ത്രിക്കുന്നു.  അത് മതപൗരോഹിത്യമാകാം, രാഷ്ട്രീയ പൗരോഹിത്യമാകാം, സാമ്പത്തിക പൗരോഹിത്യമാകാം നിങ്ങളുടെ ഭാവിയെ കുറിച്ചുള്ള പ്രവചനങ്ങളായിത്തീരാം. അതുകൊണ്ടാണ് നേതൃത്വം ഒരു പൗരോഹിത്യമാവുന്നു എന്നു പറയുന്നത്. ത്യാഗം കൊണ്ട് അര്‍ത്ഥം ഉണ്ടാക്കാത്ത അധികാരത്തെയാണ് പൗരോഹിത്യം എന്നു പറയുന്നത്. ക്രിസ്തു പുരോഹിതനല്ല. ക്രിസ്തുമതത്തിലേ പുരോഹിതന്മാരുള്ളു. അതുകൊണ്ട് 'പൗരോഹിത്യം' എന്നുള്ളത് സുരക്ഷിതമായ ഒരു അധികാരക്കളിയാണ്. ത്യഗം ജഡമായിത്തീരുമ്പോള്‍, നിര്‍ജ്ജീവമായിത്തീരുമ്പോള്‍ ആണ് പൗരോഹിത്യം ജനങ്ങള്‍ക്കുമേല്‍ ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്. രക്തസാക്ഷികളെ കുറിച്ചുള്ള ഓര്‍മകള്‍ ആണ്ടുതോറും നടത്തുന്ന ആചാരപരമായ ഒരു ചടങ്ങാക്കി മാറ്റിക്കൊണ്ട് പാര്‍ട്ടിയും ഒരു രീഷ്ട്രീയ പൗരോഹിത്യത്തിന്റെ വഴിയിലൂടെയാണ് മേേുന്നാട്ട് പോകുന്നത്. അതായത്, ആചാരപരമായ ആരാധനകൊണ്ട് നിലനിര്‍ത്തപ്പെടുന്ന ഒരു സ്ഥാപനമായി പ്രസ്ഥാനം രൂപാന്തരപ്പെടുന്നു. അപ്പോള്‍ രക്തം ഒരു നിറവും ഒരു ജലവുമാകും. ഒരു സംഭവം ഒരു ഓര്‍മയാകും. യാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍പെട്ട് പൂര്‍ണമായ ആചാരമായിത്തീരുന്ന ശ്രാദ്ധദിനങ്ങളായി രക്തസാക്ഷികളുടെ ഓര്‍മകള്‍ മാറും. അതായത്, ഒരു വിശ്വസംഘടനയുണ്ടാക്കാന്‍ മുന്‍പ് ത്യാഗം, ഇപ്പോള്‍ ആനയും വെടിക്കെട്ടും. ആനയും വെടിക്കെട്ടുമാവുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുന്ന ജനക്കൂടടം ഘോഷയാത്രയെക്കുറിച്ചും വെടിക്കെട്ടിനെക്കുറിച്ചും രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കുടമാറ്റത്തെക്കുറിച്ചും വാചാലരാവും. അപ്പോള്‍ ഇത്തരം കെട്ടുകാഴ്ചകള്‍ ആളുകളെ തല്‍ക്കാലം ആകര്‍ഷിക്കാനുള്ള ഒരു മാര്‍ഗമാണ്. പക്ഷെ യഥാര്‍ത്ഥമായ ഒരാപത്തുവരുമ്പോള്‍ ഇത്തരം കെട്ടുകാഴ്ച്ചകളും കുടമാറ്റങ്ങളും സമുദായത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ രക്ഷയ്‌ക്കെത്തില്ല. ഇന്നത്തെ മുതലാളിത്തത്തിന്റയോ പ്രസ്ഥാനത്തിന്റെയോ അവസ്ഥയില്‍ ധനം കൊണ്ടാണ് സ്വാധീനശക്തിയുണ്ടായിത്തീരുന്നത്. സാമ്പത്തിക മുതലാളിത്തം സൃഷ്ടിക്കുന്ന ഒരു വ്യാജ സംതൃപ്തി നമ്മുടെ സമുദായത്തിനുണ്ട്. ഇപ്പോള്‍ ചരിത്രം ഒരു നിഴല്‍ക്കുത്തായി മാറുകയാണ്. അതായത്, നിര്‍ദ്ദേശമനുസരിച്ചു നടക്കുന്ന ഒരു ജീവിതം, കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കുന്ന നഗരങ്ങള്‍, ലഘു സമ്പാദ്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെടുന്ന ഗ്രാമീണ മനസ്സുകള്‍. ഇങഅങനെ ഒരവസ്ഥ കേരളത്തില്‍ ഉണ്ടായിത്തീരുന്നുണ്ട്. നമ്മള്‍ സന്തോഷിക്കാന്‍ ഒരു കാരണവുമില്ലാതെ തന്നെ സന്തുഷടരായിത്തീരുന്നു. കാല്‍നടയായി പോകേണ്ടിടത്ത് കാറില്‍ പോയി കടം കേറി മരിക്കുന്നു. എന്തുകൊണ്ടാണ് പണിയെടുക്കുന്നവന് വിശക്കുകയും പണിയെടുക്കാത്തവന് വിശക്കാതിരിക്കുകയും ചെയ്യുന്നത് എന്ന തൊഴിലിനേയും ദാരിദ്ര്യത്തെയും സംബന്ധിക്കുന്ന മൗലികമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാവുന്നത്. ഒരുപക്ഷേ, അതിലേക്ക് നയിച്ചിരുന്ന ഏറ്റവും വലിയ ശക്തി കേരളീയ സാമാന്യജനതയുടെ ദുഃഖങ്ങളും പീഡനങ്ങളും ദാരിദ്ര്യവുമാണ്. പി.കൃഷണപ്പിള്ളയും അഴിക്കോടന്‍ രാഘവനും പ്രശ്‌നങ്ങളുടെ അടിസ്ഥാനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഒരു ചരിത്രഭൗതികവാദത്തിലേക്ക് എത്തിച്ചേരുകയും അധികാരത്തിന്റെ യഥാര്‍ഥമായ സ്ഥാനം ഉല്‍പ്പാദനോപകരണങ്ങളുടെ ഉടമാവകാശത്തിലാണ് എന്നുള്ള ബോധത്തിലേക്ക് ജനങ്ങളെ ഉണര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. സാമാന്യമായ എല്ലാ വ്യക്തിസീമകളെയും അതിലംഘിച്ച് രാപകലുകള്‍, ജീവിതസൗകര്യങ്ങള്‍ എന്നിവയെല്ലാം തൃണവല്‍ക്കരിച്ച് ഒരു സാമൂര്യ ശരീരത്തില്‍ ലയിച്ചുചേരാന്‍ കഴിവുണ്ടായിരുന്ന വ്യക്തികളായിരുന്നു കൃഷ്ണപ്പിള്ളയും അഴീക്കോടനുമൊക്കെ.



മുതലാളിത്തമുണ്ടാക്കിയത് വ്യക്തിത്വമാണ്. പക്ഷ, കമ്മ്യൂണിസം ഇവിടെയുണ്ടാക്കിയത് ഒരു സാമൂഹ്യ വ്യക്തിത്വമാണ്. ഒരു സാമൂഹിക മാറ്റത്തിന്റെ ചാലകശക്തികളായിരുന്നു ഇവര്‍. മനുഷ്യ മോചനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു ഇവര്‍ക്കു രാഷ്ട്രീയം. ഒരു സമുദായത്തിന്റെ മുന്നേറ്റത്തിനുവേണ്ടി ഒരാള്‍ ചെയ്യുന്ന ത്യാഗമാണ് അയ്യാളെ വലിയവനാക്കുന്നത് എന്ന ഒരു ബോധം പഴയ സഖാക്കള്‍ക്കുണ്ടായിരുന്നു. 'കോമ്രേഡ്' എന്ന പദം ഒരു ഘട്ടത്തില്‍ നഷ്ടപ്പെടുന്നുണ്ട്. പക്ഷേ, അത് എവിടെയാണ് പോയതെന്ന് ആര്‍ക്കുമറിയില്ല. പ്രസ്ഥാനം ഒരു സാമ്പത്തിക സ്ഥാപനമാവുമ്പോള്‍ കോമ്രേഡുകള്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് ഇറങ്ങിപ്പോവുന്നു. 'സഖാവ്' എന്നത് ഒരു സാമൂഹ്യ സങ്കപ്പമാണ്. മനുഷത്ത്വത്തെക്കുറിച്ച് ധീരമായി ഉച്ചരിക്കാവുന്ന ഒരു വാക്ക്. കൃഷ്ണപ്പിള്ള 'സഖാവ്' എന്ന ഒറ്റ വാക്കില്‍ അറിയപ്പെട്ട പോരാട്ടമായിരുന്നു. വാക്കിന്റെ അര്‍ത്ഥം മാത്രമല്ല, വിപ്ലവപ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാവാക്കുകളുടെയും അര്‍ത്ഥം ഇപ്പോള്‍ ശോഷിച്ചുവരുന്നുണ്ട്. 'സഖാവ്' ഇപ്പോള്‍ വെറും ഒരു ശബ്ദമാണ്. ഒരു വാക്കിന്റെ അര്‍ത്ഥം മാറുമ്പോള്‍ സമുദായത്തിന്റെ ഘടനയും മാറുന്നു എന്നതാണ് സത്യം. സാമൂഹ്യ ശരീരത്തില്‍ ലയിച്ചുചേരാന്‍ കഴിയാതെ, പുരോഹിതന്റെ ഭാഷയില്‍ സംസാരിക്കാന്‍ സീലിച്ചിട്ടുള്ള ചിലര്‍ പേരിനു മുന്നില്‍ ചുവന്ന അക്ഷരത്തില്‍ 'സഖാവ്' എന്ന് എഴുതിച്ചേര്‍ക്കാറുണ്ട്. 'സഖാവ് മുതലാളി' എന്നു പറയുന്നതുപോലെ അര്‍ത്ഥം ശോഷിച്ച ഒരു ഫലിതം. പുഞ്ചിരി അവരുടെ ചുണ്ടില്‍നിന്നും മനുഷ്യത്വം അവരുടെ ഹൃദയത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. നിത്യ ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് പാര്‍ട്ടി എത്രത്തോളം അകന്നു നില്‍ക്കുന്നുവോ അത്രയും ജനങ്ങളില്‍ ഒറ്റപ്പെടുന്നുവെന്ന പ്രാഥമിക ബോധം പോലും ഈ 'സഖാവ് മാനേജര്‍'മാര്‍ക്കില്ല. പരിമിതമായ ഒരു സുഖാനുഭൂതിയില്‍ ആലസ്യം പൂണ്ടു കഴിയുന്ന ജനത തങ്ങളെ ബാധിച്ച ആപത്തിനെ കുറിച്ച് വൈകിയാണെങ്കിലും തിരിച്ചറിയാതിരിക്കില്ല. നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഒരു പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട് എന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ എത്രകാലം സാധിക്കും. 'സംഘടിച്ച് ശക്തരാകുവിന്‍' എന്നു പറഞ്ഞ പാര്‍ട്ടി 'ഇപ്പോള്‍ സംഘടിച്ച് ദുര്‍ബ്ബലരാകുവിന്‍' എന്ന് അനുയായികളോട് ആഹ്വാനം ചെയ്യുന്നു. അതായത്, പാര്‍ട്ടിയുടെ ശക്തിക്ക് വിധേയരായി, അച്ചടക്കമുള്ള പൗരന്‍മാരായി ജീവിക്കും എന്ന് പാര്‍ട്ടിയിലെ പുതിയ പുരോഹിതന്മാര്‍ വിളിച്ചു പറയുന്നു. ഇതു തന്നെയാണ് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. മനുഷ്യന്‍ ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളും അവനില്‍ ന്ന് അകന്നുപോയിട്ട് അവനെ തിരിഞ്ഞുകുത്തുന്ന അവസ്ഥയുണ്ടാകുമെന്നാണ് മാര്‍ക്‌സ് പറഞ്ഞുപോന്നിട്ടുള്ള ഒരു കാര്യം. അത് മാറ്റുന്നതിനുവേണ്ടിയാണ് മനുഷ്യത്വം വീണ്ടെടുക്കണം എന്നുപറയുന്നത്. അപ്പോള്‍ സംഘടന മനുഷ്യര്‍ വീണ്ടെടുക്കുക, ഭൂമി മനുഷ്യര്‍ വീണ്ടെടുക്കുക, സ്വന്തമായി അഭിപ്രായങ്ങള്‍ ഉണ്ടാക്കി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ വിലയ്ക്കുവാങ്ങാതെ ജീവിക്കുക, നിങ്ങളെത്തന്നെ രക്ഷിക്കുന്ന നിങ്ങളായിത്തീരുക - ഇതൊക്കെയാണ് സംഘടനയുടെ ജൈവഘഘടന നിലനിര്‍ത്താന്‍ നിങ്ങള്‍ക്കുമുന്നിലുള്ള മാര്‍ഗം. 'പാര്‍ട്ടിക്കുവേണ്ടി മര്യാദയ്ക്കിരിക്കൂ' എന്നു പറയുന്ന ഒരു കഥാപാത്രത്തെ ഏതോ നാടകത്തില്‍ വായിച്ചിട്ടുണ്ട്. 'പാര്‍ട്ടിക്കുവേണ്ടി' എന്നു പറയുമ്പോള്‍ 'ആര്‍ക്കുവേണ്ടി പാര്‍ട്ടി' എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില്‍ 'പാര്‍ട്ടിക്കുവേണ്ടി' എന്ന വാക്കിന് അര്‍ത്ഥം ഇല്ല. അതുകൊണ്ട് നമ്മള്‍ ഉണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയോ ആയ 'സ്വതന്ത്ര സ്ഥാപന'മാവുമ്പോള്‍ അതൊരു മര്‍ദ്ദനോപകരണമായിമാറും, അത് മനുഷ്യന്റെ ശത്രുവായിത്തീരും. നമ്മള്‍ ഉണ്ടാക്കിയ ബന്ധു നമ്മുടെ ശത്രുവായിത്തീരുന്നതുപോലെയാണിത്. നമ്മെ രക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നതുപോലെയാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ സംഭവിച്ച രൂപാന്തരം. രക്ഷയ്ക്കു പകരം ശിക്ഷാമുറകള്‍. അപ്പോള്‍ മര്‍ദ്ദിക്കുന്ന പോലീസുകാരനെ പോലീസ് സ്‌റ്റേഷനു പുറത്തുവന്നേ ചോദ്യം ചെയ്യാനാവൂ എന്നതുപോലെ, നിങ്ങളെ മര്‍ദ്ദിക്കുന്നത് സംഘടനയാണെങ്കില്‍ ആ സംഘടനയെ ചോദ്യം ചെയ്തു കൊണ്ടുമാത്രമേ ആ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷനേടാനാവൂ. വേറെ വഴിയില്ല.


ഒരു 'സഹകരണ സ്ഥാപനം' എന്തായിത്തീരുന്നുവോഎതുപോലെ വര്‍ഗ്ഗ സഹകരണവും പിന്നീട് ചില വൈരുദ്ധ്യങ്ങളില്‍ അകപ്പെടുന്നു. സഹകരണ സംഘം കടബാധ്യത വരുമ്പോള്‍ എല്ലാം ജപ്തിചെയ്തുകൊണ്ടുപോകുന്നു, ഒരു സഹകരണ സംഘം രൂപാന്തരപ്പെടുന്നു. ഇതേ ദുര്യോഗം പ്രസ്ഥാനങ്ങള്‍ക്കും സംഭവിക്കുന്നു. അധികാരം കയ്യില്‍ കിട്ടിയപ്പോഴാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ജൈവസ്വഭാവം നഷ്ടപ്പെട്ടുതുടങ്ങിയത്. അധികാരം പ്രതീക്ഷിക്കാത്ത ഒരു ദാനമായിരുന്നു. ആദ്യം അധികാരം കിട്ടിയപ്പോള്‍ നമ്മള്‍ ശ്രമിച്ചത് ഭരണകൂടത്തെ മാറ്റാണ്. പിന്നീട് ഭരണകൂടം നമ്മേ മാറ്റിത്തീര്‍ക്കാന്‍ തുടങ്ങി. ഭരണകൂടം എന്നത് പരമമായ ഒരു ലക്ഷ്യമായിത്തീരുന്നു. നമ്മുടെ വിധി എന്നുള്ളത് ഒരു തിരഞ്ഞെടുപ്പായും തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് നമ്മുടെ ഭാഗ്യമായും മാറി. ഇങ്ങനെ പരിമിതമാക്കപ്പെട്ട ഒരു ബോധത്തിലേയ്ക്ക് വലിയൊരു പ്രസ്ഥാനം ചുരുങ്ങിവരാന്‍ തുടങ്ങി. പിന്നീടതിന്റെ ന്യായീകരണങ്ങളുടെ ഒരു ഘട്ടമാണ്. 'ന്യായ'ത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനു പകരം പ്രവര്‍ത്തനങ്ങള്‍ 'ന്യായ'മാണെന്ന് സ്ഥാപിക്കുന്നതിനുള്ള ഒരു യത്‌നം ജീര്‍ണ്ണതയുടെ കാലത്താണുണ്ടാവുക. ശരി ചെയ്യുന്നതിനു പകരം ചെയ്യുന്നത് ശരിയാണെന്ന് ഭാവിക്കിക. ഭരണകൂടത്തെ ഒരു വിപ്ലവഉപാധിയാക്കാം എന്നു കരുതിയിരുന്ന അവസ്ഥയില്‍ നിന്ന് ഭരണകൂടത്തിന് നമ്മള്‍ ഇരയായി തീരുകയും ഭരണകൂടം മാത്രം നമ്മുടെ ലക്ഷ്യമായിത്തീരുകയും നമ്മള്‍ അറിയാതെതന്നെ നമ്മുടെ മുദ്രാവാക്യങ്ങള്‍ തിരുത്തിയെഴുതപ്പെടുകയും ചെയ്യുന്നു. അതായത്, 'തോറ്റ ചരിത്രം കേട്ടിട്ടില്ല' എന്ന മുദ്രാവാക്യത്തിനുപകരം 'തിരഞ്ഞെടുപ്പില്‍ തോറ്റ ചരിത്രം കേട്ടിട്ടില്ല' എന്ന പുതിയ മുദ്രാവാക്യം കെട്ടുകാഴ്ചകളില്‍ എഴുന്നള്ളിക്കപ്പെടുന്നു. അത് പില്‍ക്കാലത്ത് വന്നുചേരുന്ന യാന്ത്രികതയാണ്. 1957-നു ശേഷമാണ് ഈ യാന്ത്രികതയുടെ തുടക്കമുണ്ടാവുന്നത്. ഇന്ന് ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു നടത്തുന്ന ഒരു വ്യായാമമായിട്ട് ഭരണം രൂപാന്തരപ്പെട്ടിരിക്കുന്നു. അത് അസ്വസ്ഥമായ ഒരു ദാമ്പത്യം പോലെ അല്‍പ്പം വഴക്ക്, അല്‍പ്പം സ്‌നേഹം, പിണങ്ങിപ്പോക്ക് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളോടുകൂടിയ ഒരു സുഖകരമായ ദാമ്പത്യമായി രൂപാന്തരപ്പെട്ടിട്ടുണ്ട്. ഇത് മാറ്റിത്തീര്‍ക്കാന്‍ പറ്റുമോ എന്നറിയില്ല. 

ഇങ്ങനെയായിരുന്നില്ല നമ്മള്‍ എന്നോര്‍ക്കേണ്ടത് വളരെ ആവശ്യമായ ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് നാം ജീവിക്കുന്നത്. 1957-നുമുമ്പുണ്ടായ ഒരു സംഘര്‍ഷവും നമുക്കിപ്പോള്‍ ഇല്ല. ഇപ്പോള്‍ ഒരു സംഘര്‍ഷമേയുള്ളു. അടുത്ത തിരഞ്ഞെടപ്പില്‍ എങ്ങനെ ജയിക്കാം എന്ന സംഘര്‍ഷം.ഇപ്പോള്‍ ഫയലാണ് നോക്കേണ്ടതെന്ന് നമ്മള്‍ക്കറിയാം. ഇമ്പിച്ചിബാവയെപ്പറ്റിയുള്ള ഒരാക്ഷേപം അദ്ദേഹം സ്ഗരറ്റ് പാക്കറ്റിന്റെ പുറത്ത് ഓര്‍ഡര്‍ എഴുതിക്കൊടുത്തു എന്നുള്ളതാണ്. സിഗററ്റ പാക്കറ്റാണോ പ്രധാനം, ഓര്‍ഡറാണോ എന്ന ചോദ്യമാണ് അതിലുള്ളത്. ജനോപകാരപ്രധമായ കല്‍പ്പനയാണെങ്കില്‍ അത് സിഗരറ്റ് കൂടിന്റെ പുറത്തുമെഴുതാം. സെക്രട്ടറിയേറ്റ് പ്രവര്‍ത്തനമാണെഅതിനു ലയലും സെക്രട്ടറിമാരും വേണം. കിടന്നുറങ്ങാന്‍ സൗധങ്ങളും ശീതീകരണമുറികളും വേണം.

നിങ്ങളുടെ വാക്കുകളുടെ അര്‍ത്ഥം മുഴുവന്‍ ചോര്‍ന്നുപോവുകയും അതിന്റെ ശരിയായ അര്‍ത്ഥത്തിലേയ്ക്ക് അതിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഇന്നുണ്ട്. ഇന്നിപ്പോള്‍ എവിടെയാണ് ഇല്ലായ്മകള്‍ ഒളിഞ്ഞിരിക്കുന്നത് എന്ന്, ആര്‍ക്കാണ് ന്യായം നിഷേധിക്കപ്പെടുന്നത് എന്ന് കണ്ടെത്തുക എന്നുള്ളത് ഇന്നത്തെ ഒരു ജൈവസംഘടനയുടെ ആവശ്യമാണ്. കാരണം പ്രയോഗത്തില്‍ നിന്ന് വിഭിന്നമായ ഒരു തീയറി മാര്‍ക്‌സിസത്തിനില്ല. സ്ത്രീ പീഡനങ്ങള്‍, ആദിവാസി പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉണര്‍ന്നിരിക്കാത്ത ഒരവസ്ഥ വന്നാല്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ പ്രായോഗികമായി പരാജയപ്പെട്ടുപോയി എന്നുമാത്രമല്ല, നിങ്ങള്‍ സൈദ്ധാന്തികമായും സ്വയം നഷ്ടപ്പെടുത്തി എന്നുള്ളതാണ്. ജൈവസത്ത എന്നു പറയുന്നത് ഒരു അലങ്കാരപ്രയോഗമല്ല. മറിച്ച് നിത്യ ജീവിത സംഭവങ്ങളോടുള്ള ബന്ധവും വഴക്കവുമാണ് പ്രസ്ഥാനത്തിന്റെ സജീവതയായിത്തീരേണ്ടത്.

ജനങ്ങളിലേക്ക് പോവുക എന്നതിനേക്കാള്‍ എളുപ്പം ജാതിയിലേക്കും മതങ്ങളിലേക്കും പോവുക എന്നുള്ളതാണ് എന്നും, അതാണ് കൂടുതല്‍ ലാഭകരം  എന്നും, അത് ഒരു മൊത്തക്കച്ചവടം പോലെ അപകടരഹിതമാണ് എന്നുള്ളതുകൊണ്ട് പാര്‍ട്ടി ഇപ്പോള്‍ ജനങ്ങളെ കയ്യൊഴിയുകയും ജാതിയേയും മതത്തെയും കൂട്ടുപിടിക്കുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. മതം, ജാതി, ദേശം തുടങ്ങിയവ രാഷ്ട്രീയത്തിനു മുമ്പുള്ള സാമൂഹ്യ വ്യവസ്ഥകളാണ്. അതിലേക്ക് നിങ്ങള്‍ തിരിച്ചുപോവുമ്പോള്‍ അത്തരം വ്യവസ്ഥകള്‍ നിര്‍മ്മിച്ചുവെച്ചിട്ടുള്ള സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന ആളുകളായിട്ട് നിങ്ങള്‍ മാറാതിരിക്കില്ല. ഇപ്പോള്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും ഒരേ ഇടങ്ങളിലേക്കാണ് വോട്ടുതേടിപ്പോകുന്നത്. ദേശീയ തലത്തില്‍ ഭരണം പങ്കിടുകയും ഇവിടെ പ്രതിപക്ഷമായി ഇരിക്കുകയും ചെയ്യുന്ന രീതി അന്യോന്യം പോക്കറ്റടിക്കുന്നതുപോലെയാണ്. ഇടത് ഇടതുമല്ല, വലത് ലതുമല്ല. നിലവിലുള്ള അവസ്ഥയെ ശിഥിലീകരിച്ച് നവോത്ഥാനത്തെ ഉണ്ടാക്കിയെടുക്കുന്നതിനു പകരം നേരത്തേയുള്ള വ്യവസ്ഥയിലേയ്ക്കുള്ള ഒരു തിരിഞ്ഞുപോക്ക്. ജാതിയെ പിളര്‍ക്കാതെ, മതത്തെ പിളര്‍ക്കാതെ വളരെ സ്വസ്ഥവും ശാന്തവുമായി ഇരുന്ന് നടത്തുന്ന ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മൊത്തക്കച്ചവടം എന്നാണ് പറയുക. സഖാവ് മാനേജര്‍ക്ക് ലാഭത്തിലാണ് എപ്പോഴും നോട്ടം.

ഇടതുപാര്‍ട്ടി പൂര്‍ണമായും ആധിപത്യം പുലര്‍ത്തുന്ന ഒരിടത്ത് അവിടെയുള്ള ജനങ്ങളുടെ ഹിതമറിയാതെ അമ്യൂസ്‌മെന്റെ് പാര്‍ക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. നമ്മള്‍ പോറ്റുന്ന പശു തിരിഞ്ഞുകുത്തുന്ന അനുഭവമാണിത്. കുറേക്കാലം നമ്മള്‍ കുത്തേല്‍ക്കും, നമ്മുടെ പശുവല്ലേ എന്നു വിചാരിക്കും. നമ്മള്‍ വളര്‍ത്തിയ പശുവിനെ നമുക്ക് തിരിച്ച് ഉപദ്രവിക്കാന്‍ ബുദ്ധിമുട്ടാണ്. കയ്യൂര്‍ സമരം നടന്ന മണ്ണില്‍ എങ്ങനെയാണ് ജനഹിതങ്ങള്‍ക്ക് ഉപരിയായിട്ട് പല തീരുമാനങ്ങളും നടപ്പിലാക്കുന്നത് എന്ന് തെളിയിക്കുന്ന ഒരു സന്ദര്‍ഭം കൂടിയാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍. ലോകം മാറ്റിത്തീര്‍ക്കാം എന്നാണ് മാര്‍ക്‌സ് കരുതിയിരുന്നത്. ലോകത്ത് ഒരു ഡിസ്‌നിലാന്റ് ഉണ്ടാക്കിത്തീര്‍ക്കാം എന്നാണ് അമേരിക്ക തീരുമാനിച്ചത്. ആ ഡിസ്‌നി ലാന്റിലേക്കാണ് ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ക്രൂഷ്‌ചേവ് പോയത്. ക്രൂഷ്‌ചേവ് തിരിച്ച് വരുന്നതോടുകൂടി സോവിയറ്റ് റഷ്യ മെലിഞ്ഞു മെലിഞ്ഞു തുടങ്ങി. അപ്പോള്# നിങ്ങള്‍ ഈ ലോകത്തെ മുഴുവന്‍ ഒരു ഡിസ്‌നിലാന്റാക്കിത്തീര്‍ക്കുക. അല്ലെങ്കില്‍ അദ്ധ്വാനിക്കുന്നവരുടെ ഒരു സ്വര്‍ഗമാക്കിത്തീര്‍ക്കുക എന്ന മാര്‍ക്‌സിയന്‍ സങ്കല്‍പ്പത്തിനു പകരം ഏതാനും ആളുകള്‍ക്ക് ഏതാനും സമയം ആഹ്ലാദിക്കുന്നതിനുള്ള ഒരു സ്ഥലമായിട്ട് ഒരു പ്രത്യേക സ്ഥലത്തെ മാറ്റി ത്തീര്‍ക്കുന്നതാണ് നാം വരുത്താന്‍ ഉദ്ദേശിക്കുന്ന വിപ്ലവം. കാണാന്‍ കൊള്ളാവുന്ന ഭൂമിയൊക്കെ ടൂറിസ്റ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതുപോലെ ഒരു മുതലാളിത്ത പ്രവര്‍ത്തനം തന്നെയാണിതും. അമ്യൂസ്‌മെന്റ് പാര്‍ക്കിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് അവര്‍ കൊടുക്കുന്ന വാഗ്ദാനങ്ങല്‍ 'നിങ്ങള്‍ക്കെല്ലാം വെള്ളം തരാം' എന്നാണ്. 'വെള്ളം ആരും തരുന്നതല്ല' എന്ന ആശയത്തെ നിഷേധിച്ചുകൊണ്ടാണ് 'നിങ്ങള്‍ക്കെല്ലാം വെള്ളം തരാം എന്നു പറയുന്നത്. കൊക്കകോളയും പറയുന്നത് ' വെള്ളം തരാം' എന്നാണ്. പാര്‍ട്ടിയും പറയുന്നത് വെളളം തരാം എന്നാണ്. അപ്പോള്‍ ചോദ്യമിതാണ്. വെള്ളം ആരുടേതാണ്? വെള്ളം ആരോടെങ്കിലും വാങ്ങിക്കുടിക്കേണ്ടതാണോ? അതുകൊണ്ട വെള്ളം നമുക്ക് കൈവിട്ടുപോകുന്നു. കോള ഒരു വഴിക്ക് വെള്ളം കൊണ്ടുപോകുന്നു. വിപ്ലവം വേറൊരു വഴിക്ക് വെള്ളം കൊണ്ടുപോകുന്നു. ഇതു രണ്ട് ജനങ്ങളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമല്ല. അതുകൊണ്ട് പ്രകൃതിയിലെ സമ്പത്തെല്ലാം നമ്മുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടുപോവുകയും നമ്മുടേതെന്നു പറയുന്നതൊന്നും ന മ്മുടേതല്ല എന്നു പറയുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ അതുചെന്നു പറ്റുകയും ചെയ്യുന്നു. ്താണ് ഒരു മാനേജ്‌മെന്റ് അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നു എന്നു പറയുന്നത്. സാധാരണ സഖാവിന് ഒന്നുമറിയില്ല. മാനേജര്‍ സഖാവിന് എല്ലാം അറിയാം. വിപ്ലവം എന്നുപറയുന്നത് അതുകൊണ്ട് ഒരു സ്റ്റഡീകോഴ്സ്സായിത്താരുന്നു. അതുകൊണ്ട്, ഭാവിയില്‍ ഒരു പാര്‍ട്ടി മെമ്പറാവാന്‍ എന്‍ട്രാന്‍സ് പരീക്ഷയും കോഴയും ഏര്‍പ്പെടുത്തിയെന്നുവരാം. ഫസ്റ്റ് കാലാസില്‍ പാസ്സാകുന്നവര്‍ക്ക് വിപ്ലവ സൗധങ്ങളില്‍ തൊഴില്‍ നിയമനം എന്ന രീതി വരുന്ന കാലം അതി വിദൂരമല്ല. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ജാതി സംവരണം ഇപ്പൊഴേ തുടങ്ങിയിട്ടുണ്ട്. ഓര്‍മകള്‍ അസുഖകരമാണ് എന്ന എന്ന ബോധമാണ് ഇപ്പോള്‍ നമുക്കുള്ളത്.ആരുടെയൊക്കെയോ ശവത്തിന്റെ മേലെ ചവിട്ടി നിന്നുകൊണ്ടാണ് നമ്മള്‍ ഈ വിധത്തില്‍ എത്തിച്ചേര്‍ന്നതെന്ന ഓര്‍മകള്‍ നമ്മേ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ട് പിന്തിരിഞ്ഞുനോക്കുമ്പോള്‍ ഇവിടെ നേതാക്കള്‍ മാത്രമല്ല, പ്രസ്ഥാനത്തിനു വേണ്ടി അമ്മമാരെ സംരക്ഷിച്ച് എത്രയോ ഒളിപ്പോരാളികള്‍, ഒരുപാട് തൊഴിലാളികള്‍, വൃദ്ധന്മാര്‍-ഇവരുടെയൊക്കെ വളരെ ക്രൂരമായ വേദനകളുടെ പുറത്താണ് നമ്മള്‍ പുതിയ ഉദ്യാനം ഉണ്ടാക്കുന്നത്. ഒരു രക്തസാക്ഷിയുടെ മരണം ഒരു തിരഞ്ഞടുപ്പു വിജയത്തേക്കാള്‍ എത്രയോ വലുതാണ് എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഒരു ആദര്‍ശത്തിനുവേണ്ടി, സ്വന്തം പ്രാണനുപേക്ഷിക്കാന്‍ തയ്യാറുള്ള ഒരാള്‍ ഉണ്ടാവുക എന്നുള്ളത് നിര്‍ദോഷമായ ഒരു അടയാളപ്പെടുത്തലിനേക്കാള്‍ എത്രയോ വലുതാണ്. മഷികൊണ്ടല്ല, ജീവരസക്തം കൊണ്ടാണ് അവര്‍ ത്യാഗത്തെ അടയാളപ്പെടുത്തുന്നത്. എല്ലാ ചരിത്ര നിമിഷങ്ങളും ഒരുപോലെയല്ല. എല്ലാ ആല്‍ക്കൂട്ടങ്ങളും ഒരുപോലെയല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിതന്നെ പു റത്തു വന്ന ഒരു പാര്‍ട്ടിയാണ്. ഏ.വി.കുഞ്ഞമ്പു ആദ്യം പുറത്തുവന്നു. പിറകെ മറ്റു പലരും. പുറത്തുവന്ന ഒരു പാര്‍ട്ടിയാണ് പാര്‍ട്ടിയിലുള്ളവരെയെല്ലാം ഇപ്പോള്‍ പുറത്താക്കാന്‍ ശ്രമിക്കുന്നത്. ഒരു ജീര്‍ണ്ണ തന്ത്രമാണ് ഇത്. ഒരു വിപ്ലവ പാര്‍ട്ടി എന്നു പറയുന്നതുപോലെ, ഒരിക്കല്‍ പുറത്തു വന്ന പാര്‍ട്ടി ചരിത്രപരമായ അത്തരം സന്ദര്‍ഭങ്ങളും മറന്നു വരുന്നു. പ്രതിരോധങ്ങള്‍ കൊണ്ട്, പ്രവര്‍ത്തനങ്ങള്‍ കൊണ്ട്, ആക്രമണങ്ങള്‍ കൊണ്ട് മാത്രമേ ഒരു സംഘടനയുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധക്കു എന്ന തിരിച്ചറിവിന്റെ ഒരു ഘട്ടമാണ് ചിലരെങ്കിലും ഇന്ന് അഭിമുഖീകരിക്കുന്നത്. ചോദ്യം ചെയ്യുന്നവരെ പുറത്താക്കുമ്പോള്‍ ഒരു പറ്റം ഭീരുക്കള്‍ മാത്രം അവശേഷിക്കുന്ന ഒരു സ്ഥാപനമായി പാര്‍ട്ടി മാറും. ഭീരുക്കള്‍ക്ക് എത്ര കാലം അവിടെ ഒരു രക്ഷാ മാര്‍ഗ്ഗമായിക്കണ്ട ഒളിച്ചിരിക്കാനാവും? പരാജയപ്പെടുമ്പോഴും രക്ഷിക്കുന്ന സംരഭങ്ങളാണ് ഇന്നത്തെ കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്. ക്ഷോഭിക്കുന്ന മനുഷ്യര്‍ ഒരു ദിവസം ക്ഷോഭത്തിന്റെ ഒരു നവന്‍ കടലായി അലറി വന്നേക്കാം.  വിപ്ലവത്തിന്‍െ ചരിത്രം എന്നു പറയുന്നത് നമ്മള്‍ എടുത്ത എടുപ്പുകളുടെ ചരിത്രമല്ല. നമ്മുടെ ആസ്തി എന്നു പറയുന്നത് ജനങ്ങളുടെ ത്യാഗമാണ്. ഭ്രാന്ത് പിടിച്ചവര്‍, രക്തസാക്ഷികളായവര്‍, അംഗഭംഗം വന്നവര്‍ അ്ങനെ എത്രയോ പേര്‍. ഇവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇല്ലാതായിത്തീര്‍ന്നു എന്നതാണ് കടുത്ത യാഥാര്‍ത്ഥ്യം. ഒരു പക്ഷേ വയലാറിന്റെ ഒര്‍മ്മ വി.എസ്സിന് ഉണ്ടാവാം. മറ്റു പലര്‍ക്കും ഉണ്ടാവണം എന്നില്ല. ഇപ്പോള്‍ നാം ആലോചിച്ചുകൊണ്ടിരിക്കുന്നത് ഉറങ്ങാന്‍ എന്തുവേണമെന്നാണ്. ഉറങ്ങാന്‍ ഈ വിപ്ലവ സൗധങ്ങള്‍ മതി. എന്നാല്‍ ഉണര്‍ന്നെണീക്കാന്‍ മറ്റുപലതും വേണം. ഈ ഉണര്‍ച്ചയെ പ്രലോഭനങ്ങള്‍ കൊണ്ട് മയക്കി കിടത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി സ്ഥാപനത്തിന്റെ ഭാഗത്തു നിന്ന് നിരന്തരമായി ഉണ്ടായേക്കാം. ആക്രമണങ്ങള്‍ കൊണ്ട് ഭീഷണിപ്പെടുത്തിയേക്കാം. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ എവിടേയ്ക്കും ഓടിപ്പോകുന്നില്ല. മറച്ചു വെയ്ക്കാനും ഒളിച്ചുവെയ്ക്കാനും അവര്‍ക്ക് ഒന്നുമില്ല. അതുകൊണ്ട് സഖാക്കളെ നമുക്കുണരാം. കൂട്ടത്തോടെ രക്തസാക്ഷികളാകാം..


കടപാട് : മാതൃഭൂമി 

No comments:

Post a Comment