Wednesday, October 5, 2011

എം.എന്‍.വിജയന്‍ മാഷിന്റെ ഉദ്ധരണികള്‍

എം.എന്‍.വിജയന്‍ മാഷിന്റെ ഉദ്ധരണികള്‍


സമരങ്ങള്‍ നടക്കുമ്പോള്‍

'സമരങ്ങള്‍ നടക്കുമ്പോള്‍ പൊതുമുതലിന് നാശം ഉണ്ടാകും. ഇത് പ്രാചീനമായ ഒരു തെറ്റാണ്. ജനങ്ങളെ പ്രാന്ത് പിടിപ്പിക്കുന്ന ' പരിഷ്‌കാരങ്ങള്‍' നടപ്പാക്കുകയും സ്വസ്ഥവും സുരക്ഷിതവുമായ പ്രസ് ക്ലബുകളില്‍ ഇരുന്നു പൊതു മുതലിനെകുറിച്ച് വിലപിക്കുകയും ചെയ്യുന്നവര്‍ ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താണെന്നതിനെ കുറിച്ചും ഓര്‍ക്കേണ്ടതാണ്. പൊതുമുതല്‍ മന്ത്രിമാര്‍ക്ക് മാത്രം നശിപ്പിക്കാന്‍ ഉള്ളതാണെന്ന് നമ്മുടെ ഭരണ ഘടനയില്‍ പറഞ്ഞിട്ടില്ല. അടികൊണ്ടും വെടികൊണ്ടും അതിനിടെ തകര്‍ന്നത് ആളുകളുടെ ശരീരങ്ങള്‍ ആണ്. ഒരു രാജ്യത്തിന്റെ പൊതു മുതലില്‍ ജനങ്ങളും പെടും എന്ന വിനീത ബോധം ഭരിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതാണ്.'


'വേട്ട നായിക്കള്‍ വീണ്ടും വരും' എന്ന ലേഖനത്തില്‍ നിന്നു . എം എന്‍ വിജയന്‍

പുരോഗമന കലാസാഹിത്യ സംഘം ആദ്യവും പിന്നീടും മുത്തങ്ങയില്‍ ചെന്നപ്പോള്‍ ആദിവാസികള്‍ക്ക് കിട്ടിയത് പുരോഗമന കലയോ സാഹിത്യമോ ആയിരുന്നില്ല. അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമായിരുന്നു.പിന്നെ ഉടുതുണിക്ക് മാറ് തുണിയും . അതായിര്ടുന്നു സംഘം അവിടെ എത്തിച്ചത്. കൊടുക്കേണ്ടത് ആവശ്മുള്ളവര്‍ക്കാണ് മാധ്യമാങ്ങല്‍ക്കല്ല എന്നും സംഘത്തിന് അറിയാമായിരുന്നു. കഞ്ഞി വിളമ്പേണ്ടതു പാത്രത്തിലാണ് പത്രത്തില്‍ അല്ല. കാടന്മാര്‍ക്ക് നാം സംസ്‌കാരം എത്തിച്ചു കൊടുക്കേണ്ടതില്ല. അതവര്‍ക്ക് വേണ്ടുവോളമുണ്ട്. സ്വന്തം ചര്‍മം പോലെ അവര്‍ അത് സ്വയം അറിയാതെ കൊണ്ട് നടക്കുന്നു. ഉറങ്ങുമ്പോള്‍ അതവരുടെ കൂടെ കിടന്നുറങ്ങുന്നു.


നഷ്ടജാതകം
, പുനത്തില്‍ കുഞ്ഞബ്ദുള്ള, പേജ് 116

എം.എന്‍.വിജയന്‍

വായനയും കഥയെഴുത്തും ചെറുപ്പം തൊട്ടേ ഒരു ശീലമായി മാറി. ഇംഗ്ലീഷ് നോവലുകളും കഥകളും വായിച്ചിരുന്നുവെങ്കിലും സ്വപ്നം കണ്ടിരുന്നത് മാതൃഭാഷയിലായിരുന്നു. അങ്ങനെയാണ് എന്റെ മലയാളം തലയില്‍ കയറിയത്. പ്രൊഫസര്‍ എം. എന്‍. വിജയന്‍ ഇരിക്കുന്ന മുറിയിലേക്ക് ഞാന്‍ കടന്നു ചെന്നു. എന്റെ കയ്യില്‍ പൂരിപ്പിച്ച ഒരു അപേക്ഷാഫോറം ഉണ്ടായിരുന്നു. അദ്ദേഹം അതിലൂടെ കണ്ണോടിച്ചു. കണ്ണുകള്‍ തീക്ഷ്ണങ്ങളായിരുന്നു.

തല ചെരിച്ചു പിടിച്ച് കണ്ണുകള്‍ അല്പം ചിമ്മി എന്നോട് ചോദിച്ചു:

'എന്താണ് കാര്യം?''അനുഗ്രഹിക്കണം' ഞാന്‍ അപേക്ഷിച്ചു.'അതിന് ഞാന്‍ ഗുരുവല്ലല്ലോ' തലയുയര്‍ത്താതെ മാഷ് പറഞ്ഞു.ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ ഗുരുവചനമായിരുന്നു അത്. അല്പ നേരത്തെ നിശബ്ദത. അദ്ദേഹം പറഞ്ഞു: ''കുഞ്ഞബ്ദുള്ള കഥയെഴുതാന്‍ മലയാളം എം. എ പഠിക്കേണ്ടതില്ല. കഥയെഴുതാന്‍ അക്ഷരം മാത്രം അറിഞ്ഞാല്‍ മതി.' എന്റെ അപേക്ഷാഫോറം അദ്ദേഹം ഉള്ളം കയ്യിലിട്ട് ചുരുട്ടിക്കൊട്ണ്ടിരുന്നു. പിന്നെ പറഞ്ഞു:'എം. എ. പാസ്സായാല്‍ ഭാഷാ അദ്ധ്യാപകനാകാം. പക്ഷേ അതിലും നല്ലത് ആത്മഹത്യ ചെയ്യുന്നതാണ്. ചുരുട്ടിക്കൂട്ടിയ അപേക്ഷാഫോറം അദ്ദേഹം ചവറ്റു കുട്ടയിലെറിഞ്ഞു. പിന്നെ പഴയകാല മാ!ര്‍ക്ക് ലിസ്റ്റുകളിലൂടെ അദ്ദേഹം കണ്ണോടിച്ചു കൊണ്ടിരുന്നു.

'കുഞ്ഞബ്ദുള്ള മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു കൊള്ളൂ.. ഒരു ഡോക്ടറായി തിരിച്ചു വരൂ. ഒരുപാട് കഥകള്‍ എഴുതാനാകും.' എന്നെ നോക്കി അദ്ദേഹം ചിരിച്ചു. വൈകുന്നേരത്തെ വെയില്‍ പോലെ ഒരു തളര്‍ന്ന ചിരി. 1962 മെയ് മാസത്തിലെ ആ കൂടിക്കാഴ്ച എന്റെ ജീവിതത്തെ തകിടം മറിച്ചു.

'യുദ്ധവും സമാധാനവും' എന്ന ലേഖനത്തില്‍ നിന്നു. എം എന്‍ വിജയന്‍


'കാര്‍ണ്ണാടിക്ക് സംഗീതം കേട്ട് കൊണ്ടിരിക്കുന്നവര്‍ക്ക് ഹിന്ദുസ്ഥാനി സംഗീതം മോശമായി തോന്നും. നേരെ മറിച്ചും. ശീലത്തില്‍ നിന്നാണ് അഭിരുചി ഉണ്ടായിതീരുക. ഇത് ഭക്ഷനത്തിന്റെയോ അഭിപ്രയങ്ങളുടെയോ അഭിരുചി ആയിത്തീരാം. ഇങ്ങനെ നിരന്തരമായി പ്രത്യയനം ചെയ്തു കൊണ്ടിരിക്കുന്ന ആളെ സംബന്ധിചെടുത്തോളം അയ്യാള്‍ അഭിപ്രായങ്ങളുടെ സ്വരൂപമായി രൂപാന്തരപ്പെടുന്നു. ഒരു തമിഴനുള്ള ഭാഷാ സ്‌നേഹം എന്ന് പറയുന്നത് അത് കൊണ്ടാണ്. അവനവന്റെ ഭാഷയാണ് യഥാര്‍ത്ഥ ഭാഷ. വേറെയൊന്നും ഭാഷയല്ല. അത് തമിഴ് ആകാം, ബംഗാളി ആകാം, മറ്റെതുമാകം. ഇത് ഒരു ടെസ്റ്റ് അഡിക്ഷന്‍ കൊണ്ട് ഉണ്ടായി തീരുന്ന മാറ്റമാണ്. അഭിരുചികളുടെ ഒരു ലഹരി ഉണ്ടായി തീരുകയാണ്. മറ്റ് ഭാഷകള്‍ എല്ലാം ചെറുതാണ് എന്ന് ഇക്ബാല്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് . ഉറുദു ഒരു മനോഹരമായ ഭാഷയാണ് അത് പേര്‍ഷ്യന്‍ ഭാഷയുടെ അടുത്തൊന്നും എത്തില്ല എന്ന്. ഒരു നാടിനെക്കുറിച്ചുള്ള അഭിരുചി അല്ലെങ്കില്‍ അഭിമാനം മറ്റുള്ളവരെ ചെറിയവര്‍ ആയി കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമുക്ക് ചെയ്യാന്‍ കഴിയാത്ത ഒന്നും ഇല്ല എന്ന തോന്നല്‍. മറ്റുള്ളവര്‍ നമുക്ക് താഴെയാണ് എന്ന തോന്നല്‍ ഉണ്ടയിത്തീരുകയും അതൊരു ആധിപത്യത്തിന്റെ ഭാഗമായിതീരുകയും ചെയ്യുന്നു അത് കൊണ്ട് എല്ലായ്‌പോഴും ആവേശംആണ്. ഒരു രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഒരു ഉന്മാദ കാലാവസ്ഥ യുണ്ടയിട്ടുണ്ടാങ്കില്‍ ഒരു സ്‌ഫോടനമുണ്ടാവുമെന്നും ഒരു യുദ്ധ സാദ്ര്ശ്യമായ അവസ്തയുണ്ടാകുമെന്നും നമുക്ക് ഊഹിക്കാന്‍ കഴിയും.'

'ഒരു വിശ്വാസിക്ക് പത്ത് അവിശ്വാസിയെ (അന്ന്യ വിശ്വാസിയെ) കൊല്ലാം എന്നുള്ളത് ഒരു മതവിശ്വാസമാണ്. ഒരു മത വിശ്വസിയോടു ഇങ്ങനെ പലതവണ പറഞ്ഞാല്‍ തന്നെ തന്നെ മറക്കുകയും താനൊരു ഉപകരണ മാണ് എന്ന തോന്നലില്‍ എത്തി ചേരുകയും ചെയ്യുന്നു.'

ചിരിക്കുന്ന കശുവണ്ടി
'ഗൌരിയമ്മ നേരം പോക്ക് പറഞ്ഞ് നേരം കളയാറില്ല. എങ്കിലും അവര്‍ നിയമ സഭയില്‍ ഒരിക്കല്‍ പറഞ്ഞ ഒരു കാര്യം താനറിയാതെ ഒരു ഫലിതമായി പോയി. 'എന്റൊസള്‍ഫാന്‍' തളിക്കുന്നത് നിറുത്തിയപ്പോള്‍ കശുവണ്ടിയുടെ ഉത്പാദനം കുറഞ്ഞു എന്നാണവര്‍ പറഞ്ഞന്തു. ഈ കീടനാശിനിയുടെ പ്രയോഗം ജനസംഖ്യയെ തന്നെ കുറയ്ക്കുമെന്ന് എതിരാളികള്‍ ആവലാതി പെട്ടിരുന്നത്. പേരിടാത്ത രോഗങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ജനങ്ങലാണോ ഉള്പ്പന്നങ്ങലാണോ വികസനം എന്ന പുരോഗതിയുടെ ലക്ഷ്യം എന്ന ചോദ്യം ഇത് നമ്മുടെ ചിന്തയിലേക്ക് വലിച്ചെറിയുന്നു. പല കാലങ്ങളിലും തലങ്ങളിലും ഇതേ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.' (ചിരിക്കുന്ന കശുവണ്ടി ' എന്ന ലേഖനത്തില്‍ നിന്നു )


ദാര്‍ശനിക പ്രശ്‌നങ്ങള്‍

'എന്റെകാലടിപ്പാടുകള്‍ ആരാണ് മായ്ച്ച്കളഞ്ഞത് എന്നാണ് ബഷീര്‍ ഇപ്പോഴും ചോദിക്കുന്നത്.ഇത് അനശ്വരതയുടെ പ്രശ്‌നമാണ്. മരണവുമായുള്ള സംവാദമാണ് ഏറ്റവുംവലിയ ദാര്‍ശനികപ്രശ്‌നം.ഓരോ ദാര്‍ശനിക പ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.കാറല്‍മാര്‍ക്‌സിനുണ്ടായത് ഭൗതാകമായ ദാര്‍ശനിക തായണെങ്കില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായത് ആദ്ധ്യാതമികദാര്‍ശനികതയായിരുന്നു.ഒരു മൃഗത്തിന് മരണഭയമില്ല. ഈ മരണഭയത്തില്‍ നിന്നാണ് കഠേപനിഷത്തും ഒരു അനര്‍ഘനിമിഷവും പിറക്കുന്നത്.''


വിജയന് മാഷ് പറഞ്ഞത്

'നമ്മുടെ സംസ്‌കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വര്ണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടു കയും സ്‌നേഹത്തിന്റെ അടയാളം ഒരു പ്രഷര് കുക്കറോ വാഷിംഗ് മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിട വരികയും ചെയ്യുന്നു. ഇങ്ങനെ നമ്മുടെ ജീവിതം സാംസ്‌കാരികമായി എത്രമേല് ദരിദ്രമായി ക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തില് ഭാഷയുടെയും വിദ്യാഭ്യാസ ത്തിന്റെയും തലങ്ങളില് എത്തുമ്പോള് നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്‌നേഹത്തിന്റെ ആര്ദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടിപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറി യുന്നതിലാണ് ആ ഭാഷയെ നില നിര്‌ത്തേണ്ടത്. ഞാന് ഉണ്ടാക്കുന്ന എന്റെ പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കള് വിരിയുമ്പോള് അത് ലോകത്തിന്റെ വലിയ പൂന്തോപ്പായിത്തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതി ജീവനത്തിനു ജൈവവൈവിധ്യം സഹായിക്കുന്നതു പോലെ നമ്മുടെ സാംസ്‌കാരിക പ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്നു തിരിച്ചറിയുന്നതിനും ഉള്‌ക്കൊള്ളുന്നതിനും ആഗോളവത്കരണം തടസ്സമായി മാറുന്നു'' ''ഒരു പാര്ട്ടിക്കാരന് മനസ്സിലാക്കേണ്ടത് എല്ലാവരില് നിന്ന് പഠിക്കാനുണ്ട് എന്നാണ്.എപ്പോഴും പുകഴ്ത്തുന്നവര് പറയുന്നതിനേക്കാള് കൂടുതലായിട്ട് എതിര്ക്കുന്നവര് പറയുന്നത് ശ്രദ്ധിക്കണം.തന്റെ നേര്‌ക്കെറിയുന്ന ചോദ്യങ്ങള് നിരാകരിക്കുകയല്ല,അത് തിരിച്ചറിയുകയാണ് ഏതൊരു രാഷ്ട്രീയപ്രവര്ത്തകന്റേയും കടമ.ഒരാള് കൂക്കിവിളിക്കുന്നതിന് കാരണമെന്ത് എന്ന് അന്വേഷിക്കുമ്പോള് മാത്രമേ അത് ഒരു സഖാവിന്റെ രാഷ്ട്രീയ പ്രവര്ത്തനമായി മാറുകയുള്ളൂ.'' ''ആര്ക്ക് വേണ്ടി പാര്ട്ടി എന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെങ്കില് പാര്ട്ടിക്കുവേണ്ടി എന്ന വാക്കിന് അര്ത്ഥമില്ല.അതുകൊണ്ട് നമ്മളുണ്ടാക്കിയ സാധനം മറ്റാരുടെയൊക്കെയേ ആയ സ്വതന്ത്രസ്ഥാപനമാകുമ്പോള് അതൊരു മര്ദ്ദനോപകരണമായി മാറും.അത് മനുഷ്യന്റെ ശത്രുവായിത്തീരും.നമ്മെ രക്ഷിക്കാന് വേണ്ടി ഉണ്ടാക്കിയ പോലീസ് സേന അവരുടെ വടി നമ്മെ തല്ലാനുപയോഗിക്കുന്നത് പോലെയാണ് പാര്ട്ടിക്ക് ഇപ്പോള് സംഭവിച്ച രൂപാന്തരം.'' ''എന്റെ കാലടിപ്പാടുകള് ആരാണ് മായ്ച്ച് കളഞ്ഞത് എന്നാണ് ബഷീര് ഇപ്പോഴും ചോദിക്കുന്നത്.ഇത് അനശ്വരതയുടെ പ്രശ്‌നമാണ്.മരണവുമായുള്ള സംവാദമാണ് ഏറ്റവും വലിയ ദാര്ശനികപ്രശ്‌നം.ഓരോ ദാര്‌സനികപ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണ്.കാറല് മാര്ക്‌സിനുണ്ടായത് ഭൗതാകമായ ദാര്ശനികതായണെങ്കില് മറ്റുള്ളവര്ക്ക് ഉണ്ടായത് ആദ്ധ്യാതമികദാര്ശനികതയായിരുന്നു.ഒരു മൃഗത്തിന് മരണഭയമില്ല.ഈ മരണഭയത്തില് നിന്നാണ് കഠേപനിഷത്തും ഒരു അനര്ഘനിമിഷവും പിറക്കുന്നത്.'' ''എവിടെ ആയിരുന്നാലും ജാതീയവും മതപരവും ആയ വാദങ്ങള് ഉന്നയിക്കാന് കഴിയുമെങ്കിലും ഒരിടത്തും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ല. അതുകൊണ്ട് സാമുദായിക വാദങ്ങളെ വേര്തിരിച്ചു കാണണം. ഇന്ത്യയിലായാലും കേരളത്തില് ആയാലും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരമെയുള്ളൂവെന്നും നാം ഉറപ്പിച്ചു തന്നെ പറയേണ്ടതുണ്ട്. കേരളത്തിലുണ്ടായിരുന്ന യഥാര്ത്ഥ സാമുദായിക പ്രശ്‌നങ്ങള് നവോത്ഥാന പ്രവര്ത്തനം കൊണ്ട് ഇല്ലാതായി.പ്രയോഗിക സാമുദായിക സമത്വം കേരളത്തില് ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ചോദ്യവും ഉത്തരവും സമുദായികമായിരിക്കാന് കഴിയില്ല എന്നു പറയുന്നത്. നവോത്ഥാനം കൊണ്ട് ഇല്ലാതായതിന്റെ നിഴലാണിപ്പോള് കണ്ടു വരുന്നത്. പഴയ കാലത്തിന്റെ പ്രതിധ്വനി, അഥാവാ അയഥാര്ത്ഥ ശബ്ദങ്ങള് മാത്രം. നിഴലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരും ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.''

''വ്യവസ്ഥകളെ അലിയിക്കുന്നു എന്നതാണ് മദ്യത്തിന്റെ ഒരു ഗുണം.ആലോചിച്ച് അസത്യം പറയുവാന് കഴിയാത്ത ഒരവസ്ഥ അതുണ്ടാക്കുന്നു.സമുദായത്തിന്റെ ശിഥിലസത്യം അങ്ങനെ വിളിച്ച് പറയുന്നതുകൊണ്ടാണ് മദ്യശാലകള് മാന്യതയില് നിന്നും നൂറ് മീറ്റര് ്കലെയായിരിക്കണം എന്ന് നാം ശഠിക്കുന്നത്.സത്യം പോലെ അപ്രിയമായി നമുക്ക് മറ്റെന്തുണ്ട്?'' ''കുട്ടി ഉണര്ന്നിരുന്നാല് പലതും ചോദിക്കും. അത് കൊണ്ട് അമ്മ കുട്ടിയെ ഉറക്കുന്നു. കുട്ടി എനിക്കെവിടെ പാല് എന്ന് ചോദിക്കുന്നു. എനിക്കെവിടെ ഭക്ഷണം എന്ന് ചോദിക്കുന്നു. കിടപ്പാടം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് കളിക്കാനുള്ള സ്ഥലം എവിടെ എന്ന് ചോദിക്കുന്നു. എനിക്ക് വളരുവാനുള്ള ആകാശമെവിടെന്ന് ചോദിക്കുന്നു. കുട്ടി അങ്ങനെ ചോദിക്കാതിരിക്കാന് വേണ്ടി കുട്ടിയെ നമുക്ക് ഉറക്കിക്കിടത്താം. പക്ഷേ അപ്പോഴും നാം പറയുന്നു ഇതെല്ലാം നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ്. സമൂഹത്തെ വശീകരിക്കാനുള്ള ഒരു മാര്ഗ്ഗം സമൂഹത്തെ ഉറക്കിക്കിടത്തുകയാണ്. ഇത് കല കൊണ്ടാകാം. പല തരത്തിലുള്ള കലകള് ലോകത്തിലെ മനുഷ്യരെ ഉറക്കാന് ഉപയോഗിച്ചിട്ടുള്ള സാധനങ്ങള് ആണ്. സമൂഹത്തെ ഉറക്കുമ്പോള് അതുകൊണ്ട് നമുക്ക് നേട്ടമുണ്ടാകണമെങ്കില് ഉറങ്ങുന്ന സമുദായത്തില് നാം ഉണര്ന്നിരിക്കണം. അതുകൊണ്ട് മദ്യപാനത്തെ ക്കുറിച്ച് വല്ല വിവരവുമുള്ളവര് മറ്റുള്ളവരെ മദ്യപിക്കാന് അനുവദിക്കുകയും താന് മാത്രം മദ്യപിക്കാതെ കാത്തിരിക്കുകയുമാണ് ചെയ്യുന്നത്....''

''ദരിദ്രന്മാര് കൂടുതല് ദരിദ്രന്മാരായിത്തീരുമ്പോള് ദാരിദ്രത്തിന്റെ കൂടെ അവര്ക്ക് വിപ്ലവവീര്യം ഉണ്ടായിത്തീരും.അതുകൊണ്ട് കേരളത്തിലെ ജനങ്ങളേക്കാള് വിപ്ലവവീര്യം ബംഗാളിലെ ജനങ്ങള്ക്കുണ്ട് .ഒരു വലിയ പ്രശ്‌നം വരുമ്പോള് ബംഗാളിലെ ജനതയ്ക്ക് വലിയവനെ കയറി അടിക്കാന് അറിയാം.കേരളത്തിലെ ജനം ഒരു ചിത്രം വരച്ചും പാട്ട് പാടിയും പ്രശ്‌നം തീര്ത്ത് കളയാം ന്നെ ചിന്തിക്കുന്നു.''


''ജനാധിപത്യം എന്നത് വളരെ എളുപ്പമുള്ള ഒരു പ്രവര്ത്തനമല്ല.ജനാധിപത്യം എന്ന് പറയുന്നത് എന്റെ അഭിപ്രായം പോലെ തന്നെ മൂല്മുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവം എന്ന് സമ്മതിക്കലാണ്.അങ്ങനെ സമ്മതിക്കുകയെന്നത് സാധാരണമനുഷ്യര്ക്ക് സാധ്യമായ ഒരു കാര്യമല്ല.വേറെയൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് നിങ്ങള് ഒരു ജനാധിപത്യവാദിയാകുന്നത്.അതുകൊണ്ടാണ് ജനാധിപത്യത്തില് ഒരു വ്യാജന് അടങ്ങിയുട്ടുണ്ടെന്ന പറയുന്നത്.''

''ജനങ്ങളിലേക്ക് പോവുക എന്നതിനേക്കാള് എളുപ്പം ജാതിയിലേക്കും മതത്തിലേക്കും പോവുക എന്നുള്ളതാണ് കൂടുതല് ലാഭകരം എന്നും,അത് ഒരു മൊത്തക്കച്ചവടം പോല അപകടരഹിതമാണ് എന്നുള്ളതു കൊണ്ട് പാര്ട്ടി ഇപ്പോള് ജനങ്ങളെ കൈയ്യൊഴിയുകയും ജാതിയേയും മതത്തേയും കൂട്ടുപിടിക്കുകയും ചെയ്ത് തുടങ്ങിയിരിക്കുന്നു.''

''ഒരുപാട് ആളുകളുടെ അനുഭവങ്ങള് നമ്മുടെ ഭാഷയില് ഇനിയും പുറത്തുവരാനുണ്ട് .ഒരു പാട് ഞെട്ടിക്കുന്ന,തിരുത്തുന്ന അനുഭവങ്ങള്.ഒരു കല്ല് വെട്ടുതൊഴിലാളി തന്റെ പണിയും കഴിഞ്ഞ് മഴുവുമായി ചെന്ന് മഴു മൂലയ്ക്ക് വെച്ച് പാര്ട്ടിയോഗങ്ങളില് പ്രസംഗിച്ച് നടന്ന കഥ എത്ര സഖാക്കള്ക്കറിയാം?അങ്ങനെയുള്ള കാലമുണ്ടായിരുന്നു.കൃഷ്ണപ്പിള്ള ഈ തൊഴിലാളി സഖാവിനെയാണ് ഒരു ഒളിപ്പോരാളിയെ സംരക്ഷിക്കാന് ഏല്പിച്ചത്. ഈ സഖാവ് തന്റെ ഒളിപ്പോരാളിയായ സുഹൃത്തിനെ എത്രയോ ദിവസം സംരക്ഷിക്കുകയും കൊടുങ്കാറ്റും മഴയുമുള്ള ഒരു ദിവസം ബസ്സ് കയറ്റിവിടുകയും ചെയ്ത ഒരു സംഭവം.കൃഷ്ണപ്പിള്ളയുടെ കാലത്ത് നടന്ന ഒരു കഥ,ഈയിടെ ഒരു തൊണ്ണൂറുവയസ്സുകാരന് എന്നോട് പറഞ്ഞു. സ്വന്തം മഴു മൂലയില് വെച്ച്,കൈയ്യിലെ ഉറച്ച തഴമ്പ് കാട്ടി പ്രസംഗിച്ച ആ സഖാവിനെ ഏത് ചരിത്രപുസ്തകത്തില് കണ്ടെത്താന് കഴിയും?ഇന്ന് നമുക്ക് ആരെയും കയറ്റി വിടാനില്ല.കയറിപ്പറ്റാനേയുള്ളൂ,ഇറക്കിവിടാനും.''


കുറുക്കനും മനുഷ്യരും

ധര്‍മ്മടത്ത് ഞാന്‍ താമസിച്ചിരുന്ന വാടകവീട് ഒരു കുന്നിന് മുകളിലായിരുന്നു. അഞ്ച് മീറ്റര്‍ താഴെ റെയില്‍പാത. വീട്ടിലിരുന്നാല്‍ റെയില്‍പാളങ്ങള്‍ വെയിലില്‍ തിളങ്ങുന്നതു കാണാം. ഓല മേഞ്ഞ വീടിന്റെ അകത്തളങ്ങള്‍ കരിയും ചാണകവും തേച്ച് നിറം പിടിപ്പിച്ചിരുന്നു. എന്റെ മക്കള്‍ അനിലും സുജാതയും ഈ വീടിന്റെ മുറികളില്‍ മത്സരിച്ച് വീണുരുണ്ട് പുതിയ നിറം സമ്പാദിച്ചു.

വീടിനോട് ചേര്‍ന്ന് ചെറിയ ഒരു ഇടവഴി. വശങ്ങളില്‍ പച്ചത്തലപ്പുകള്‍. ഈ ഇടവഴിയിലെ ഒരു മാളത്തില്‍ ഒരു കുറുക്കനും രണ്ടു കുട്ടികളും താമസിച്ചിരുന്നു. ഈ അയല്‍ക്കാരന്‍ ഇടവിട്ട് എന്റെ വീടും പറമ്പും സന്ദര്‍ശിച്ചു. മറ്റുള്ള വീടുകളിലേയും പറമ്പുകളിലേയും ജന്മശത്രുക്കളായ കോഴികളെ അദ്ദേഹം നോട്ടമിട്ടു. ബ്രണ്ണന്‍കോളേജ് ഇരുന്ന ഇടത്തെ കുറുക്കന്‍കുന്ന് എന്നാണ് വിളിച്ചിരുന്നത്. രാത്രികളില്‍ കുറുക്കന്മാര്‍ കൂട്ടായി ഓളിയിട്ടു. ഓരോ തീവണ്ടി ചൂളംവിളിച്ച് കടന്നുപോകുമ്പോഴും അകമ്പടിയായി അവരുടെ ജാഥയും മുദ്രാവാക്യവും മുറ തെറ്റാതെ നടന്നു.


ഒരു കുറുക്കന്‍നായ (Hybrid) വൈകുന്നേരങ്ങളില്‍ പതിവായി എന്റെ വീട്ടുസന്ദര്‍ശനം നടത്തി. ഭാര്യ ഭക്ഷണം നല്‍കുന്നതുവരെ അത് ഒരു തെങ്ങിനുപുറകില്‍ മറഞ്ഞുനില്‍ക്കും. ഭക്ഷണം നല്‍കിക്കഴിഞ്ഞാല്‍ ലജ്ജയോടെ വന്ന് കഴിക്കും. കുറുക്കന്റെ സൂത്രവും നായയുടെ വിശ്വസ്തതയും ഈ ജീവി തുടര്‍ച്ചയായി പ്രകടിപ്പിച്ചു.കൃത്യം പകല്‍ പതിനൊന്ന് മണിക്ക് ചില കുറുക്കന്മാര്‍ നായാട്ടിനിറങ്ങി. പലരും ജോലിക്കും പുറത്തേക്കും പോയശേഷം പകല്‍ മോഷണത്തിനിറങ്ങുന്ന ചില മോഷ്ടാക്കളെ ഇവര്‍ അനുസ്മരിപ്പിച്ചു. പല വീടുകള്‍ക്കും പകല്‍ സമയത്ത് കോഴികളെ നഷ്ടമായി.

ബ്രണ്ണന്‍ കോളേജില്‍ ഞങ്ങള്‍ ചിത്രകലാക്യാമ്പ് സംഘടിപ്പിച്ചു. അനശ്വരനായ ചിത്രകാരന്‍ എ.എസ്.ആയിരുന്നു ഡയറക്ടര്‍. അദ്ദേഹം ഒരു ഭിക്ഷക്കാരനെ തെരുവില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന് മോഡലാക്കി ചിത്രം വരച്ചു. ഭിക്ഷക്കാരന് പണം നല്‍കി. ഉച്ചസമയത്ത് ഭക്ഷണം കഴിക്കാനായി എ.എസ്. എന്റെ കൂടെയിറങ്ങി. വീടിനോട് ചേര്‍ന്ന ഇടവഴിയിലൂടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ട് നടന്നു. പെട്ടെന്ന് എ.എസിനെ സ്വീകരിക്കാനായി ഒരു കുറുക്കന്‍ ഇടവഴിയില്‍ ഇറങ്ങിനിന്നു. കുറുക്കന്റെ വാല്‍ അങ്ങോട്ടുമിങ്ങോട്ടും ഇളകിക്കൊണ്ടിരുന്നു. എ.എസ്. ഒരു നിമിഷം ജാഗ്രതാവസ്ഥയിലെത്തുന്നതു ഞാന്‍ കണ്ടു. പിന്നെ സൗന്ദര്യത്തിന്റെ കാണാക്കാഴ്ചകള്‍ ആ മനസ്സ് പ്രശാന്തമാക്കുന്നതും മുഖത്ത് കൗതുകം നിറഞ്ഞൊരു ചിരി പരക്കുന്നതും ഞാന്‍ കണ്ടു. വന്യമായ ആ കാഴ്ചയില്‍ അദ്ദേഹം ഒട്ടും പരിഭ്രമിച്ചില്ല. എ.എസ്. പെട്ടെന്നൊരു പൊട്ടിച്ചിരിയായി.


'മാഷേ ഇത് നിങ്ങള്‍ക്ക് പറ്റിയ സ്ഥലമാണ്. മനുഷ്യര്‍ക്ക് താമസിക്കാന്‍ കഴിയാത്ത ഇവിടംതന്നെയാണ് മാഷിന് ഏറ്റവും യോജിച്ചത്...'' എ.എസിനോടൊപ്പം ഞാനും ചിരിച്ചു. അന്നന്നെ ഭക്ഷണവേളയില്‍ ഞങ്ങള്‍ കുറുക്കന്മാരെപ്പറ്റി ഏറെ സംസാരിച്ചു.


വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു. പ്രൊഫസര്‍ എം.കെ. സാനു ഞങ്ങളുടെ കോളേജില്‍ മലയാളം ഡിപ്പാര്‍ട്ടുമെന്റിന്റെ മേധാവിയായി എത്തി. അദ്ദേഹം ഒരു ദിവസം എന്റെ കൂടെ ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് ഇറങ്ങി. പതിവ് ഇടവഴിയില്‍ സാനുമാഷെ സ്വീകരിക്കാന്‍ മുറതെറ്റാതെ കുറുക്കന്‍ എത്തി. സന്തോഷം കൊണ്ട് അത് വാല്‍ ഇളക്കിക്കൊണ്ടിരുന്നു.


സാനു മാഷ് വല്ലാതെ പരിഭ്രമിച്ചു. തെക്കന്‍ പ്രദേശത്തുകാരനായ അദ്ദേഹം മ്യൂസിയത്തിലല്ലാതെ കുറുക്കനെ കണ്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മുഖം ചുവന്നു. ഭയപ്പെട്ടപോലെ അദ്ദേഹം എന്നോടു ചോദിച്ചു. ''ഇങ്ങനെയുള്ള സ്ഥലത്ത് മാഷ് എങ്ങനെയാണ് കഴിയുന്നത്?'' ഞങ്ങളുടെ പ്രിന്‍സിപ്പലായിരുന്ന 'കേരളത്തിലെ പക്ഷികള്‍' എഴുതിയ ഇന്ദുചൂഢന്‍ കുറുക്കന്‍മാരെപ്പറ്റി പഠിക്കാന്‍ ആഗ്രഹിച്ചു. കുറുക്കനെപ്പറ്റിയുള്ള പഠനം ലോകത്തെവിടെയും നടന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. എവിടെ നിന്നെങ്കിലും കുറച്ചു ഫണ്ട് കിട്ടിയാല്‍ താന്‍ കുറുക്കനെപ്പറ്റി പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.


എന്റെ വീടിന്റെ അയല്‍പക്കത്ത് ഒരിരുമ്പു പണിക്കാരനുണ്ടായിരുന്നു. സ്വന്തമായി ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കൊണ്ട് അദ്ദേഹം ഒരു കട നടത്തി. സഖാവ് ആയിരുന്ന അദ്ദേഹം പാര്‍ട്ടി ജാഥകളിലും മറ്റും നിരന്തരം പങ്കുകൊണ്ടു. വിചിത്രമായ സ്വഭാവരീതികള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. പശുവിനെ കറന്ന് തൊഴുത്തില്‍വെച്ച് തന്നെ പാല്‍ നേരിട്ടു കഴിക്കുന്ന സ്വഭാവമായിരുന്നു. എല്ലാ മൃഗങ്ങളെയും അദ്ദേഹം പോറ്റി വളര്‍ത്തി. മറ്റു മനുഷ്യര്‍ വളര്‍ത്താത്ത മൃഗങ്ങളെ ആയിരുന്നു ഇദ്ദേഹത്തിന് പ്രിയം.

ഒരു ദിവസം ഇദ്ദേഹം ഒരു കുറുക്കനെ കെണിവെച്ച് പിടിച്ചു. കുറുക്കനെ അദ്ദേഹം വളര്‍ത്താന്‍ തീരുമാനിച്ചില്ല. മറിച്ച് ഒരിക്കലും ഊരിപ്പോകാത്ത രീതിയില്‍ കമ്പിവളച്ച് അദ്ദേഹം കുറുക്കന്റെ കഴുത്തിലിട്ടു. ഈ കമ്പിയില്‍ മധുരമായ സംഗീതം പൊഴിക്കുന്ന ഒരു മണിയും. അദ്ദേഹം കുറുക്കനെ സ്വതന്ത്രനാക്കി.


മണിയും സംഗീതവുമായി കുറുക്കന്‍ സൈ്വര്യവിഹാരം ആരംഭിച്ചു. പക്ഷേ മണി കുറുക്കനെ ചതിക്കാന്‍ തുടങ്ങി. കുറുക്കന്റെ രഹസ്യരീതികളും ചലനങ്ങളും മണിയുടെ ശബ്ദത്താല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. തങ്ങളുടെ പ്രസ്ഥാനത്തിന്റെ രഹസ്യത്തെ പരസ്യമാക്കുന്നു എന്ന കാരണത്താല്‍ കുറുക്കനെ മറ്റു കുറുക്കന്മാര്‍ സംഘത്തില്‍ നിന്നും പുറത്താക്കി. കാടിന്റെയും പറമ്പിന്റെയും വന്യതയില്‍ കുറുക്കന്‍ ഏകാന്തനായി. പാതിരാത്രിയില്‍ ഉറക്കത്തിന്റെ ഏതോ നിമിഷത്തില്‍ ഞാന്‍ കുറുക്കന്റെ കഴുത്തിലെ മണിയൊച്ചകള്‍ കേട്ടു. കുറുക്കന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് അപ്രതീക്ഷിതമായ നിമിഷത്തില്‍ ഇരകള്‍ കണ്‍വെട്ടത്ത് നിന്ന് ഓടിപ്പോയി. പതുക്കെ പതുക്കെ മണിയൊച്ചകളുടെ മുഴക്കം കുറഞ്ഞു. ഇര കിട്ടാത്തതുകൊണ്ട് കുറുക്കന്റെ ചലനം മന്ദഗതിയിലായി. ക്രൂരവും നിന്ദ്യവുമായ മനുഷ്യന്റെ ഈ ചതിയില്‍ വിശപ്പില്‍ പിടഞ്ഞ് പലപ്പോഴും നിസ്സഹായതകൊണ്ട് കുറുക്കന്‍ ഓളിയിട്ടു. ഒറ്റപ്പെട്ട ഈ ഓളിയിടല്‍ ധര്‍മ്മടത്തിന്റെ രാത്രികളിലേക്ക് തെന്നിവീണു.


മാസങ്ങള്‍ക്കുശേഷം വീടിനോട് ചേര്‍ന്ന ഇടവഴിയില്‍ കുറുക്കന്റെ മൃതശരീരം വീണുകിടന്നു. മുറുകിയ കമ്പിയിലെ മണി ഒരു സംഗീതവും പൊഴിക്കാതെ കഴുത്തിനോട് ചേര്‍ന്നുകിടപ്പുണ്ടായിരുന്നു. ലോകത്തിന്റെ ഒരു കാഴ്ചയും കാണാനില്ലെന്നപോലെ കുറുക്കന്‍ കണ്ണുകള്‍ മുറുക്കെ പൂട്ടിയിരുന്നു.


(എം.എന്‍ .വിജയന്റെ കാലിഡോസ്‌കോപ്പ് എന്ന ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന്)


ആയോദ്ധ്യക്ക് ശേഷം 


ഇന്ത്യ ഹിന്ദു വര്‍ഗീയ വാദികളുടെതാണോ മുസ്ലിം വര്‍ഗീയ വാദികളുടെതാണോ എന്നതാണ് ചോദ്യം. ഇതിനിടയില്‍ ഇവിടുത്തെ ജനങ്ങള്‍ ഇല്ലാതായി ത്തീര്‍ന്നിരിക്കുന്നു. ഉരുകിപ്പോയിരിക്കുന്നു. നമുക്ക് നമ്മുടെ നിയമങ്ങള്‍, നമ്മുടെ സ്ഥലങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് പോവുകയും നാം ഇവിടെ അന്ന്യരായി തീരുകയും ചെയ്തു കൊണ്ടിരിക്കുന്നു. ചോദ്യം ആരംഭിച്ചത് രാമന്റെയാണോ ബാബാരിന്റെയാണോ ഇന്ത്യ എന്നു പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ അതല്ല ഇന്ത്യയുടെ പ്രശ്‌നമെന്നും, ഇന്ത്യ രാമന്റെതല്ല ബാബാരിന്റെതല്ല എന്നും, ഇന്ത്യ ഇന്ത്യക്കാരന്റെ ആണെന്നും പറയാന്‍ നാം വളരെ സമയമെടുക്കുന്നു.പഴയ കാലത്തിന്റെ പ്രധിധ്വനി

' എവിടെ ആയിരുന്നാലും ജാതീയവും മതപരവും ആയ വാദങ്ങള് ഉന്നയിക്കാന് കഴിയുമെങ്കിലും ഒരിടത്തും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ല. അതുകൊണ്ട് സാമുദായിക വാദങ്ങളെവേര്തിരിച്ചു കാണണം. ഇന്ത്യയിലായാലും കേരളത്തില് ആയാലും ഒരു പ്രശ്‌നത്തിനും സാമുദായിക പരിഹാര മാര്ഗമില്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഹാരമെയുല്ലുവെന്നും നാം ഉറപ്പിച്ചു തന്നെ പറയേണ്ടതുണ്ട്. കേരളത്തിലുണ്ടായിരുന്ന യദാര്ത്ഥ സാമുദായിക പ്രശ്‌നങ്ങള് നവോത്ഥാന പ്രവര്ത്തനം കൊണ്ട് ഇല്ലാതായി. പ്രയോകിക സാമുദായിക സമത്വം കേരളത്തില് ഉണ്ടായി കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമ്മുടെ ചോദ്യവും ഉത്തരവും സമുടയികമായിരിക്കാന് കഴിയില്ല എന്നു പറയുന്നത്. നവോതനം കൊണ്ട് ഇല്ലാതയതിന്റെ നിഴലാനിപ്പോള് കണ്ടു വരുന്നത്. പഴയ കാലത്തിന്റെ പ്രധിധ്വനി, അതാവ അയദാര്ത്ഥ ശബ്ദങ്ങള് മാത്രം. നിഴലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്ന് പലരും ഉപയോകിച്ച് കൊണ്ടിരിക്കുന്നത്.' (എം.എന്. വിജയന് സമ്പൂര്ണ കൃതികള് വാല്യം 2)

No comments:

Post a Comment