Thursday, September 29, 2011

വിദ്യാര്‍ത്ഥി, വാള്യം - 5, ലക്കം 1, ആഗസ്റ്റ് 2011 പേജ്‌ 2

കവിത 
ഒരു വിശദീകരണം
ചിത്രഭാനു 
















ശിശിരത്തില്‍ പൂക്കാത്തതിന്
ഒരു കിളിയും മരത്തെ
കുറ്റം പറയാറില്ല

ശിശിരം ഒരു തപസ്സാണ്.
ജീവന്റെ പുറംകോണുകളെ
ഉള്ളിലേക്ക് വലിച്ച്
നിറങ്ങളെ പൊലിയാന്‍ വിട്ട്
ആരവങ്ങളൊഴിഞ്ഞ്
വെറുങ്ങലിച്ച മണ്ണില്‍
ജീവന്‍ നിലനിര്‍ത്താന്‍ മാത്രം
വേരിറക്കിക്കൊണ്ടുള്ള
ഒരു തപസ്സ്

ഇതു കഴിഞ്ഞ്
വരം വാങ്ങാനോ
സ്വര്‍ഗം പൂകാനോ
ഒന്നുമല്ല.

ഇനി വരാനൊരു വസന്തമുണ്ടെങ്കില്‍
അന്ന്
ആഞ്ഞു വിരിയാന്‍ ......





No comments:

Post a Comment