Tuesday, October 4, 2011

രണട് കവിതകള്‍


 രണട് കവിതകള്‍
ജീവന്‍



തോറ്റ മനുഷ്യരോട്

ഞാന്‍ ദേശാഭിമാനിയല്ല !
ഞാന്‍ സ്‌നേഹിക്കുന്നില്ല
ചരിത്രക്ലാസ്സുകളില്‍ കണ്ടു മറന്ന
ആ ഭൂപടങ്ങളെ
ഞാന്‍ സ്‌നേഹിക്കുന്നില്ല
മനുഷ്യനെ വേര്‍തിരിച്ച ആ മതില്‌കെട്ടുകളെ
ഞാന്‍ സ്‌നേഹിക്കുന്നില്ല
ഹിന്ടുവിനെയും മുസല്മാനെയും
നീ ആരാധിക്കുന്ന മരിച്ച ദൈവങ്ങളെയും
ഏയ് മനുഷ്യാ..
ചരിത്രം നിന്നോട് നീതികേട് കാട്ടി
നിന്നെ വെളുത്തവനും കരുത്തവനുമാക്കി
നിന്നെ സ്വദേശിയും വിടെഷിയുമാക്കി
നിന്നെ പാശ്ചാത്യനും പൌരസ്ത്യനുമാക്കി
ശാസ്ത്രം നിന്നെ കീറിമുറിച്ചു
നിന്റെ ലൈങ്ങികതയില്‍ ഉത്തമനും അധര്മാനും കണ്ടെത്തി
നിന്റെ കണ്ണില്‍ കുളിര്‍മയുടെ കണ്ണുകെട്ടി
നിനക്ക് തരാന്‍ എനിക്കീ ഹൃദയം മാത്രം
ഈ കവിത മാത്രം..

ഡയറി

ഈ ഡയറി ഒരു ഇന്ക്വിബെടറില്‍ വയ്ക്കുക
നമുക്ക് കവിതകളുടെ മുട്ടകള്‍ വിരിയിക്കാം
അല്ലെങ്കില്‍ ജല്പ്പനങ്ങളുടെ സന്താനങ്ങളെ
വെല്ലുവിളിക്കും ഭ്രാന്തന്മാരെ !

ജീവന്‍

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. മനുഷ്യനെ വേര്‍തിരിച്ച ആ മതില്‌കെട്ടുകളെ
    ഞാന്‍ സ്‌നേഹിക്കുന്നില്ല...........racism ruins the lives

    ReplyDelete