ഞങ്ങള്‍ കേരളത്തില്‍ ജനിച്ചവരല്ല .അന്ന് കേരളം ഉണ്ടായിരുന്നില്ല .മലയാളികളായ ഞങ്ങളില്‍ ഒരു കേരളം ജനിക്കുന്നുണ്ടായിരുന്നു.ഞങ്ങളുടെ സ്വപ്നമായി പിന്‍തലമുറയുടെ യാഥാര്‍ത്യമായി നാല്‍പ്പത്തി എഴില്‍ സ്വാതന്ത്ര്യം വന്നുചേര്‍ന്ന പോലെ...
ഇന്ത്യയില്‍ അടിമത്തവും അടിമകളുടെ ഐക്യവും ഉറപ്പിച്ചത് ബ്രിട്ടീഷ് ഭരണമാണ് .അടിമകളുടെ അഭിമാനവും പ്രതിരോധവുമായിരുന്നു ദേശിയബോധം.സ്വാതന്ത്ര്യത്തിന്റെ വെളിച്ചം വീഴുമ്പോഴാണ് പലഭാഷകള്‍ സംസാരിക്കുന്ന പാവങ്ങളുടെ കൂട്ടമാണ് ഇന്ത്യക്കാര്‍ എന്നാ ബോധം ഉദിക്കുന്നത്.കേരളം മലയാളികളുടെ മത്രുഭുമിയാണ് എന്ന ഉപബോധം.പുതിയ ഒരു തലപോരുതം കണ്ടെത്തുന്നതിനുള്ള ശ്രമമായിരുന്നു
പുതിയ ഒരു താളപൊരുത്തം കണ്ടെത്തുന്നതിനുള്ള രാഷ്ട്രീയ ശ്രമമായിരുന്നു ഭാഷ പ്രവശ്യകള്‍.ഒരു ജൈവതാളത്തിന്റെ തുടക്കം എന്നുപറയാം.
അമ്പതുകള്‍ ആവേശത്തിന്റെ വര്‍ഷങ്ങളായിരുന്നു .'പത്തു വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന ഒരു ഇന്ത്യയുണ്ടാകും' എന്നു ജവഹര്‍ പ്രവചിച്ചു.എല്ലാം പുതുക്കി പണിയുന്ന ഉന്മാധമായിരുന്നു അന്നിന്ത്യയില്‍.ആദ്യത്തെ രണ്ടു പഞ്ഞവല്‌സര പദ്ധതികളുടെ കാലം ,1962 വരെ ഈ ആത്മവിശ്വാസത്തിനും ഭംഗമുണ്ടായിരുന്നില്ല.1956 നവംബര്‍ ഒന്നിന് പുതിയ കേരളം പിറന്നു എന്നത് മാത്രമല്ല വാര്‍ത്ത,ജനാധിപത്യരീതിയില്‍ തിരഞ്ഞെടുത്ത ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും അന്നുണ്ടായി.മൂന്നുംകൂട്ടി മുറുക്കിയപ്പോള്‍ സംസ്ഥാനം ചുകന്നു എന്നാണ് കവി പാടിയത്.
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് ഒരു വിപ്ലവപാര്‍ടിക്ക് ജയവും വെല്ലുവിളിയുമാണ് എന്നു പിന്നീടു തെളിഞ്ഞു .59 ല് മന്ത്രിസഭ പിരിച്ചുവിട്ടപ്പോള്‍ ഭരണഘടനയുടെ ചരിത്രത്തില്‍ അതൊരു മഹാസംഭവമായി.
മുമ്പ് മൂന്നായിരുന്ന മലയാളികളുടെ ഭാവി ഒന്നായിതീര്‍ന്നു എന്നതാണ് കേരളപിറവിയുടെ ഫലം.
ഒരൊറ്റ നിയമനിര്‍മാണംകൊണ്ട് കുടികിടപ്പ് ഇല്ലാതാക്കി എന്നതാണ് ഈ മന്ത്രിസഭയുടെ ആദ്യത്തെ നേട്ടം.അര നൂറ്റാണ്ടിനിടക്ക് അതിനെക്കാള്‍ മൗലികമായ മറ്റൊരുമാറ്റം ഉണ്ടായിട്ടില്ല.ക്ഷേത്രപ്രവേശനവിളംബരത്തെക്കാള്‍ എത്രയോ മുഴക്കമുള്ള സംഭവമായിരുന്നു അത്.ഇതോടെ കുടിയാനെന്ന വര്‍ഗം ഇല്ലാതാകുകയും വിപ്ലവം അസാധ്യമാകുകയും ചെയ്തുവെന്ന് സിനിക്കുക്കള്‍ പറയാറുണ്ട്.
അമ്പതുകളിലെ കേരളം ഇന്നില്ല.താരതമ്യപെടുതുമ്പോള്‍ സുഭിക്ഷമാണ് നമ്മുടെ ജീവിതം.സൂക്ഷിച്ചു നോക്കുമ്പോള്‍ അയഥാര്‍ത്ഥമാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥ,പൊക്കമുണ്ടെങ്കിലും പൊയ്ക്കലുകളാണ്.തുടങ്ങാത്ത വ്യവസായങ്ങലോ നശിച്ചു പോയ കൃഷിയോ അല്ല ഈ സുഭിക്ഷതക്ക് കാരണം,എഴുപതുകളില്‍ ആരംഭിച്ച പശ്ചിമേഷ്യന്‍ പലായനമാണ്.കടല്‍ നീന്തി പ്രതീക്ഷയുടെ കരക്കടിഞ്ഞ പാവങ്ങാളാണ് കേരളത്തെ പിടിച്ചുയര്തിയത്.ഇത് രാ്ര്രഷ്ടീയപ്രവര്‍ത്തനത്തിന്റെ ഫലമല്ല,ദാരിദ്ര്യത്തില്‍ നിന്നും ഉത്ഭവിച്ചതാണ്.നമ്മുടെ പഴയ ജീവിതത്തിന്റെ താളക്രമങ്ങളെ എല്ലാം ഈ മാറ്റം അട്ടിമറിചിരിക്കുന്നു.തൊഴിലില്ലതവരില്‍ നാലിലൊന്ന് ഗള്‍ഫിലേക്ക് ആഗിരണം ചെയ്യപ്പെട്ടു.ഒരു ജില്ലയില്‍ അത് പകുതിയിലധികം വരും.മീനിന്റെ വിലകൊണ്ടാണ് നാട്ടുകാര്‍ ഈ മാറ്റത്തെ അളക്കാരുള്ളത്.ഇരുപതയ്യയിരത്തോളം കോടി ഗള്‍ഫില്‍നിന്നും ആണ്ടുതോറും പണമായി ഇവിടെ എത്തുന്നു.ഇന്ത്യയില്‍നിന്നും പശ്ചിമേഷ്യയിലേക്ക് പോയവരില്‍ പകുതിയും മലയാളികളാണ്.തീക്കാറ്റുപോലെ പോയവര്‍ പുതുമഴപോലെ പെയ്തുകൊണ്ടിരുന്നു.
ഇവര്‍ കേരളത്തിലെ വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപിക്കതെന്ത് എന്ന് മത്രിമാരും വിദഗ്ദ്ധരും ആവലാതിപെടാരുണ്ട്.കേരളത്തിന്റെ വ്യവസായ അഭിവൃദ്ധിക്ക് വേണ്ടിയല്ല ഇവര്‍ നാടുകടത്തപെട്ടത്,കിട്ടിയതെല്ലാം അവര്‍ അവരുടെ അഭിമാനത്തില്‍ നിക്ഷേപിച്ചു.ചെറ്റപുരക്കു പകരം നിവര്‍ന്നു നില്‍ക്കുന്ന വീട്,വിവാഹിതരായി ചിരിച്ചുകളിച്ചു പോകുന്ന പെങ്ങന്മാര്‍,വിദ്യാഭ്യാസം തേടുന്ന കുട്ടികള്‍ നിക്ഷേപം എല്ലാം അവരിലായിരുന്നു.അന്ഗീകാരത്തിന് ആര്‍ഭാടം വേണമെന്നതുകൊണ്ട് സ്വര്‍ണവും,വാഹനവും,ഭക്ഷണവും,സംഭാവനകളും അതിനുള്ള ഉപകരണങ്ങളായി.
ഇത് ശരാശരി ഗള്‍ഫുകാരന്റെ കഥയാണ്,സമ്പന്നനും വ്യവസായ പ്രമുഖനുമായ പ്രവാസി നിങ്ങളെ നിങ്ങളുടെ പ്രത്യേയശാസ്ത്രത്തോടെ വിലക്കെടുക്കാന്‍ കരുത്തനാണ്.അയാള്‍ തെരഞ്ഞെടുപ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്നു,പരുന്ത് പറക്കാത്ത ഉയരങ്ങളിലേക്ക് നിങ്ങളെ എടുത്തുയര്തുന്നു.
ഒഴികിയെതുന്ന പണം തൊഴിലെടുക്കാതെ ജീവിക്കാന്‍ സുഖിക്കുവാന്‍ കഴിയുന്ന ഒരു വിഭാഗത്തെ നാട്ടില്‍ സൃഷ്ടിക്കുന്നുണ്ട്,പണ്ടും ഇങ്ങനെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോള്‍ അവരുടെ സംഖ്യ പെരുകിയിരിക്കുന്നു.ഇവര്‍ക്ക് എളുപ്പത്തില്‍ ഒരു പ്രശ്‌ന സമൂഹമാകുവാന്‍ കഴിയും.
പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ മാന്‌സികപ്രേശ്‌നങ്ങള്‍ 'ഗള്‍ഫ് സിന്‌ട്രോം' എന്ന ഓമനപേരില്‍ സൈക്യാട്രിയില്‍ പ്രസിദ്ധമാകുന്നു.
മണ്ണില്‍ നിന്നും മനുഷ്യനില്‍ നിന്നും വളം വലിചെടുക്കേണ്ട രാഷ്ട്രീയപ്രവര്‍ത്തനം,പ്രവാസിയുടെ ഗൃഹാതുരത്വത്തെയാണ് ഇപ്പോള്‍ ലക്ഷ്യം വക്കുന്നത്.നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തനം അതുകൊണ്ടുതന്നെ ഉദാസീനവും അരാഷ്ട്രീയവും ആയിതീരുന്നു.ഒന്നും ഉല്പാധിപ്പിക്കുന്നില്ല എങ്കിലും നാം ഒരുപാട് ഉണ്ടുതീര്‍ക്കുന്നുണ്ട്.ഒരു കണ്‍സ്യുമര്‍ സമുദായത്തിന്റെ ലാഘവം നമ്മുടെതാണ്.അത്ഭുതങ്ങളും സൗജന്യങ്ങളും മാത്രം പ്രതീക്ഷിക്കുന്ന ഒരു മനസ്സ് കേരളത്തില്‍ രൂപംകൊള്ളുന്നുണ്ട്.കൃഷിയില്‍ പോലും ആഗ്രഹം അത്ഭുതത്തിലാണ്. വാനില,മാഞ്ചിയം,നിത്യവും കൊഴുക്കുന്ന കോഴികള്‍,പെറ്റുപെരുകുന്ന പന്നികള്‍ മക്കളെയും മലയാളികള്‍ ഈ ഗാനത്തില് ഉല്‌പെടുത്തിയിരിക്കുന്നു.ചീതയാകുന്നതിനു മുന്‍പ് കയറ്റി അയക്കേണ്ട ചരക്കുകള്‍സ്വാര്‍ത്ഥതയും ഭീരുത്വവും നിറഞ്ഞ ചൂത് കളിക്കാരന്റെ മനസ്സ് ജയവും തോല്‍വിയും എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് ജീവിതം അളക്കുന്ന രീതി. ഇതിനാകട്ടെ ഭരണകൂടത്തിന്റെ ആദര്‍ശാത്മക അന്ഗീകാരവുമുണ്ട്.ലോട്ടറി കൊണ്ട് കിരീടം വച്ച ഒരു സമ്പദ്‌വ്യവസ്ഥ.ഇപ്പോള്‍ വില്പനനികുതിയും ചുരണ്ടി നോക്കി ഭാഗ്യംതേടുന്ന വഴിയില്‍ എത്തിയിരിക്കുന്നു.ആയിരം ചെലവാക്കുന്നത് നിങ്ങളുടെ ആവശ്യമല്ല,സര്‍ക്കാരിനോടുള്ള കടമയാണ്.സര്‍ക്കാരിന്റെ കടമ കടക്കാരന്റെ വില്പന കൂട്ടുകയാണ്.ചെറിയ മാറ്റങ്ങള്‍ വലിയ സന്ദേശങ്ങള്‍ തരുന്നു.കടമെടുക്കുന്നവന്‍ കൊടുക്കുന്ന സമ്മാനത്തെ കടക്കെണി എന്ന് വിളിക്കരുത്.കെണിയില്‍ ഇപ്പോഴും ഭക്ഷണം മികച്ചതായിരിക്കും.
ഇങ്ങനെ കേരളത്തെ വ്യവസായങ്ങളില്ലാത്ത കണ്‍സ്യുമര്‍ രാജ്യമാക്കി തീര്‍ത്തത് തൊഴിലാളികളും തൊഴില്തര്‍ക്കങ്ങളും ആണെന്നും,അയല്‌നാടുകളെല്ലാം ഇക്കാര്യത്തില്‍ മുന്നെരിയിരിക്കുന്നുവെന്നും ജ്ഞാനികള്‍ ഗുണധോഷിക്കാറുണ്ട്.തമിഴ്‌നാട്ടില്‍നിന്നോ കര്‌നാടകതില്‍നിന്നോ ആന്ധ്രയില്‍നിന്നു പോലുമോ പെറുക്കാന്‍ വരുന്ന പാവങ്ങള്‍ അവിടെ സമൃദ്ധിയുടെ കഥ പറയും,വരുമാനത്തിന്റെ അന്തരം അറിയിക്കും.തൊഴിലാളികള്‍ യന്ത്രവല്‍ക്കരണത്തെ തടസപെടുത്തി എന്ന കെട്ടുകഥയുടെ ഒരുപാട് പതിപ്പുകള്‍ വിറ്റുതീര്‍ന്നിരിക്കുന്നു.അസ്വസ്ഥതയുടെ വേരുകള്‍ തേടേണ്ടത് മറ്റിടങ്ങളിലാണ്.യന്ത്രോപയോഗം അസാധ്യമാക്കി തീര്‍ക്കുന്ന കുടിയിരിപ്പുകള്‍,കൂടിയ ജനസാന്ദ്രത,വിദ്യാഭ്യാസം കൊണ്ട് രോകെറ്റ് ഉണ്ടാക്കുന്ന പ്രതീക്ഷകള്‍,ഉണര്വുകൊണ്ട് അസഹീയമായിതീര്‍ന്ന ചുറ്റുപാടുകള്‍,ആരോഗ്യവിജ്ഞാനം നല്‍കുന്ന അമിത ഉത്കന്ടകള്‍ ഇവയെല്ലാം കേരളീയരെ കൂടുതല്‍ അസ്വസ്തരാക്കുന്നുണ്ട്.വെളിച്ചത്തിനും ദുഖമുണ്ടാക്കാന്‍ കഴിയും,വര്‍ധിച്ച സുഖം മനുഷ്യനെ തന്നിലേക്ക് തന്നെ മടക്കികൊണ്ടുവരുന്നു.
ഇങ്ങനെയെല്ലമുള്ള കേരളത്തിലാണ് നാം നഷ്ടപെട്ട നവോഥാനമൂല്യങ്ങള്‍ തെടിനടക്കുന്നത്.നമ്മുടെ പരസ്യമായ വ്യാകുലതകള്‍ പുതിയ ജീവിതലക്ഷ്യങ്ങളെന്തെന്നു വിളിച്ചുപരയുന്നുണ്ട്.ചോര്‍ന്നു പോകുന്ന ചോദ്യങ്ങള്‍,തൊട്ടു തീണ്ടിയ വിഗ്രഹങ്ങള്‍,കടം വീട്ടുന്ന ആത്മഹത്യകള്‍,പ്രക്തനരതി സാഹസങ്ങള്‍,ശരീരത്തിലെത്തി വിശ്രമിക്കുന്ന മനസുകള്‍ കേരളം അക്കാര്യതിലെല്ലാം മടക്കയാത്രയിലാണ്.മദ്യവും ചിലപ്പോള്‍ മതവും ഈ സാഹചര്യത്തില്‍ സ്വന്തനമായിതീരും,ഭാവനയില്‍ പറക്കാന്‍ കഴിയാതാകുമ്പോള്‍ ലഹരിയില്‍ മുങ്ങിപോകും,ഉത്തരം വിധൂരമാകുമ്പോള്‍ വിശ്വാസം തന്നെ ഉഉത്തരമാക്കാം
ഇപ്പോഴും കുടിനീരുപോലും നിഷേധിക്കപെട്ട പാവങ്ങളുടെ നിലവിളി അകലങ്ങളില്‍നിന്നു ഒഴുകിവരുന്നുണ്ട്.ആദിവാസികള്‍ അഷ്ട്ടികിട്ടാതെയും,അറിവുകിട്ടാതെയും ഭുമികിട്ടാതെയും അലയുകയും ചെയ്യുന്നുണ്ട്.നമ്മുടെ ആഹാരം അവരുടെ പട്ടിണിയെയും നമ്മുടെ ആരോഗ്യം അവരുടെ രോഗാതുരതയെയും ഓര്മിപ്പിക്കണം.ജനാധിപത്യം തെരഞ്ഞെടുക്കപെട്ടവര്‍ക്ക് മാത്രമായുള്ളതല്ല ഈ ലോകം തെരഞ്ഞെടുത്ത അധീശന്മാര്‍ക്കും ഉള്ളതല്ല.ഈ ഗോളത്തെ ഒരു മുട്ട പോലെ പോരിചെടുത്ത്,ഭക്ഷിക്കാന്‍ വെമ്പുന്ന അധിനിവേശ ശക്തികളോടുള്ള ചെറുത്തുനില്‍പ്പ് പാവങ്ങളും ജീവിച്ചിരിക്കുന്നു എന്നതിന്റെ വിളംബരമാകണം.
No comments:
Post a Comment